നിങ്ങൾ ഇത് വരെയും കഴിക്കാത്ത നാല് മണി കടി. വളരെ മധുരം

ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇവ നന്നായി കൈ ഉപയോഗിച്ച് തിരുമ്പി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിന്റെ മുകൾ വശത്തായി അൽപം ഓയിലും തേച്ച് അൽപസമയം മാറ്റിവെക്കുക.

ഇതേ സമയം മറ്റൊരു പാനിൽ ഒരു കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. ഇതോടൊപ്പം കാൽകപ്പ് പഞ്ചസാരയും ചേർത്ത് ഇവ നന്നായി മിക്സ് ചെയ്യുക. ഒട്ടും കട്ടകൾ ഇല്ലാതെ കലക്കി എടുക്കണം. മറ്റൊരു ബൌളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇവ നന്നായി ബീറ്റ് ചെയ്ത് എടുത്ത് മാറ്റി വെക്കുക.

ശേഷം നേരത്തെ പാനിൽ ഒഴിച്ച് വെച്ചിരുന്ന പാല് തിളപ്പിച്ച് കുറുക്കി എടുക്കുക. പാല് തിളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കോഴിമുട്ടയുടെ മിക്സ് ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇവ നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് കാൽകപ്പ് വേവിച്ച വൻപയർ ചേർത്ത് ഇളക്കുക.

നന്നായി ഇളക്കി പാനിൽ നിന്ന് വിട്ടുപോരുന്ന പരിവാകുമ്പോൾ തീ കെടുത്താവുന്നതാണ്. നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് വട്ടത്തിൽ പരത്തി എടുക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മിക്സിൽ നിന്ന് ഒരു ടേബിൾസ്പൂൺ വെച്ച് പൊതിഞ്ഞ് എടുക്കുക. ശേഷം ഒരു ഇഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ച് എടുക്കുക. ഇവ നന്നായി വെന്ത് വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചേറു ചൂടിൽ കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes