ഒരു കപ്പ് റാഗിപ്പൊടി ഒരു ബൌളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ഒരു പച്ചമുളക് വട്ടനെ അരിഞ്ഞതും ചേർക്കുക. ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞു ചേർക്കുക.
ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായം പൊടി എന്നിവയും ചേർക്കുക. രണ്ട് ടേബിൾസ്പൂൺ തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവയെല്ലാം കൂട്ടി തിരുമ്പുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. ഒരു വാഴയില വട്ടത്തിൽ വെട്ടി വെക്കുക.
ഇതിന്റെ നടു വശത്തായി അല്പം വെളിച്ചെണ്ണ തേച്ച് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുള എടുത്ത് വട്ടത്തിൽ പരത്തി വെക്കുക. വളരെ കട്ടി കുറച്ച് പരത്തി വെക്കുക. ശേഷം ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക.
ഇതിലേക്ക് നേരത്തെ പരത്തി വച്ചിരിക്കുന്ന മാവ് ഇലയിൽ നിന്നും വിടിയിപിച്ച് ഇട്ടു ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപിച്ച് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.
Credits : Amma Secret Recipes