കടലമാവും ഗോതമ്പുപൊടിയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇങ്ങനത്തെ പലഹാരം തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ട്ടപെടും.

അരലിറ്റർ വെള്ളം ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചില്ലി ഫ്ലേക്സ് ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ ചെറിയ ജീരകവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും, അര കപ്പ് കടലമാവും ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ്സ് ചെയ്യുക.

ഒട്ടും കട്ടകൾ ഇല്ലാതെ മിക്സ് ചെയ്യണം. ശേഷം തീ കത്തിച്ച് കുറുകി വരുന്നതുവരെ വേവിക്കുക. പാനിൽ നിന്നും വിട്ടു പോരുന്നതു വരെ ഇളക്കുക. പാനിൽ നിന്നും വിട്ടുപോരുമ്പോൾ തീ കെടുത്തി ചൂടാറാൻ വയ്ക്കുക. ചൂട് ചെറുതായി മാറുമ്പോൾ ഇവ മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതേ ബൗളിലേക്ക് കാൽകപ്പ് റവ ചേർക്കുക. ഇതോടൊപ്പം അരക്കപ്പ് ഗോതമ്പുപൊടിയും ചേർക്കുക. ശേഷം ചപ്പാത്തി മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് 5 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഈ മാവിൽ നിന്നും പകുതി മാവെടുത്ത് ചപ്പാത്തിപ്പലകയിൽ വെച്ച് പരത്തി എടുക്കുക. ശേഷം ചെറിയ ഗ്ലാസ്‌ വെച്ച് വട്ടത്തിൽ മുറിച്ച് മാറ്റുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായ ശേഷം ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ഒരു കഷ്ണങ്ങളും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്യണം. ശേഷം മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാം. കടലമാവും ഗോതമ്പു പൊടി ഉപയോഗിച്ച് തയ്യാറാക്കിയ പലഹാരം കഴിയുന്നതാണ്.

Credits : Amma Secret Recipes

x