എണ്ണയും നെയ്യും ചേർക്കാതെ 3 ചേരുവകൾ മാത്രം ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. ഇതിലേക്ക് ആവശ്യമായിട്ടുള്ള കൂട്ടുകളും എങ്ങനെ ഉണ്ടാക്കാമെന്നുമാണ് കീഴെ നൽകിയിരിക്കുന്നത്.
250 ഗ്രാം കപ്പലണ്ടി ഒരു പാനിലേക്ക് ഇട്ട് ചൂടാക്കി എടുക്കുക. റോസ്റ്റ്ഡ് കപ്പലണ്ടിയാ mണ് ഇവിടെ എടുത്തിരിക്കുന്നതിനാൽ അഞ്ചു മിനിറ്റ് മാത്രമേ പാനിൽ ഇട്ട് ചൂടാക്കേണ്ടതുള്ളു.
ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കുക. ചൂടാറിയതിനു ശേഷം ഈ കപ്പലണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇവ ഒന്ന് പൊടിച്ചെടുക്കുക. ഇതേ ജാറിലേക്ക് തന്നെ തേങ്ങ ചിരകിയത് അര കപ്പ് ചേർക്കുക.
അരക്കപ്പ് ശർക്കര ശീകിയതും ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സി ഉപയോഗിച്ച് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത് കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറിയ ഉരുളകളാക്കി ഒരു പാത്രത്തിലേക്ക് വയ്ക്കുക. ഇങ്ങനെ എല്ലാം ഉരുട്ടി എടുത്തതിനുശേഷം കഴിക്കാവുന്നതാണ്.
Credits : Amma Secret Recipes