നാലുമണി ചായ ഉണ്ടാക്കുന്ന സമയത്തിനുള്ളിൽ തന്നെ ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. വെറും അഞ്ചു മിനിറ്റ് മതി.

ചായ വയ്ക്കുന്ന സമയത്തിനുള്ളിൽ തന്നെ ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും, എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് മൈദ പൊടി ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് അരിപ്പൊടിയും ചേർക്കുക.

ഇതിലേക്ക് ഒരു ടിസ്സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടിസ്സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും, ആവശ്യമായിട്ടുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

നന്നായി മിക്സ് ചെയ്തതിനു ശേഷം ദോശ മാവിന്റെ മാവ് കലക്കുന്ന രീതിയിൽ വെള്ളം ചേർത്ത് കലക്കിയെടുക്കുക. ഒട്ടും തരികളില്ലാതെ കലക്കി എടുക്കണം. നാലു ചെറുപുഴത്തിന്റെ തൊലിയുരിഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം, നേരത്തെ മുറിച്ചുവെച്ച പഴത്തിൽ നിന്നും ഓരോ കഷണങ്ങൾ എടുത്ത് മാവിൽ നന്നായി മുക്കി ഫ്രൈ ചെയ്തെടുക്കുക. എല്ലാ വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x