വെറും 10 മിനിറ്റിനുള്ളിൽ തന്നെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന പലഹാരം തയ്യാറാക്കാം. വളരെ മാധരും

വെറും പത്തു മിനിറ്റിനുള്ളിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹാരം പരിചയപ്പെടാം. ഈ പലതരം ഉണ്ടാക്കുന്നതിനായി ആവശ്യമായി വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴേ നൽകിയിരിക്കുന്നു. ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ഉരുക്കുക. ഇതിലേക്ക് ഒരു കപ്പ് കടലമാവ് ചേർക്കുക .

കടലമാവും നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ്സാക്കിയ ഈ കൂട്ടിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതേ സമയം മറ്റൊരു പാനിലേക്ക് അര കപ്പ് ശർക്കര ചീകിയത് ചേർക്കുക. ഇതോടൊപ്പം അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഉണ്ടാക്കിയെടുത്ത ഈ ശർക്കര ഇല്ല ഇനിയും മറ്റൊരു ബൗളിലേക്ക് അരിച്ച് ഒഴിക്കുക.

നേരത്തെ തയ്യാറാക്കി കൊണ്ടിരിക്കുന്ന കടല മാവിന്റെ നിറം ചെറുതായി മാറുമ്പോൾ ഇതിലേക്ക് കാൽ കപ്പ് പാല് ചേർത്ത് വീണ്ടും ഇളക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത് ഈ കൂട്ടിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ശർക്കര ലായനിയും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. അൽപനേരം മിക്സ് ചെയ്താൽ ഇത് പാനലിൽ നിന്നും വിട്ടുപോരുന്ന ഒരു അവസ്ഥയിലേക്ക് വരും.

നന്നായി വിട്ട് പോരുമ്പോൾ ഇതിലേക്ക് ഒരു നുള്ള് ഏലക്ക പൊടിയും ബദാം ചെറുതായി അരിഞ്ഞതും, ഒരു ടിസ്പൂൺ നെയ്യും ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി ഉടച്ച് മിക്സ് ചെയ്യുക. എല്ലാ കൂട്ടും നന്നായി മിക്സ്സാക്കിയാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇവ ചെറുതായി പൊടിച്ച് കഴിക്കാം. വളരെ എളുപ്പം തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം നിങ്ങൾക് ഇഷ്ടപെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞു കൊടുക്കുക.

Credits : Amma Secret Recipes

x