ഗോതമ്പു പൊടി ഉപയോഗിച്ച ഇത്രയും സ്വാദോട് കൂടി ഒരു പലഹാരം തയ്യാറാക്കാം. ഇത് ആദ്യം.

ഒരു പാൻ ചൂടാക്കിയെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് കടുകും ആവശ്യത്തിന് വേപ്പിലയും ചേർക്കുക. ശേഷം ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക. സബോളയുടെ നിറം ചെറുതായി മാറി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

ഇതോടൊപ്പം ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. സബോള നന്നായി വഴറ്റി വരുമ്പോൾ ഇതിലോട്ട് തക്കാളി ചെറുതായി അരിഞ്ഞത് ഒരെണ്ണം ചേർക്കുക. ഇവയെല്ലാം ചേർത്ത് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് അര സ്പൂൺ മുളകുപൊടി, കാൽ ടിസ്പൂൺ മഞ്ഞപോടി, മുക്കാൽ ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് ഇളക്കുക.

ചേർത്ത മസാലകളുടെ പച്ചമണം മാറിയാൽ തീ കെടുത്താവുന്നതാണ്. ഒരു കപ്പ് ഗോതമ്പു പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ദോശ മാവിന്റെ പോലെ കലക്കിയെടുക്കുക. ഒരു പാൻ ചൂടാക്കിയതിന് ശേഷം ഇതിൽ നിന്നും ഒരു തവി മാവ് എടുത്ത് ദോശ പരത്തുക. നന്നായി മൊരിയിപ്പിക്കാതെ തന്നെ മറുവശം മറിച്ചിട്ടു എടുക്കാവുന്നതാണ്.

ദോശയുടെ അടിഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ ഒരു പാത്രത്തിൽ വെക്കുക. ഇതിന്റെ നടു വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല കൂട്ടിൽ നിന്നും ഒരല്പം ഇടുക. ശേഷം നാലു വശത്തുനിന്നും മസാല കൂട്ട് പുറത്തു പോകാത്ത രീതിയിൽ മടക്കുക. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ തേച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് മസാല കൂട്ട് ചേർത്തുവച്ചിരിക്കുന്ന ദോശ ഓരോന്നായി വെക്കുക. ഇരു വശവും നന്നായി മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shareena

x