ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെയും പിന്നെയും ഉണ്ടാക്കി കഴിക്കും. വളരെ എളുപ്പം തയ്യാറാക്കാം..

ഒരു കപ്പ് ചീകിയ ശർക്കര ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര ലായിനി തയ്യാറാക്കുക. നന്നായി തിളച്ച് വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് അര ടിസ്പൂൺ ഏലക്ക പൊടിയും ചേർത്ത് മിക്സ് ചെയ്യുക.

ഇവ നന്നായി കുറുകി പാനിൽ നിന്നും വിട്ട് പോരുന്ന പരിവ് ആകുമ്പോൾ തീ കെടുത്തി ചൂടാറാൻ മാറ്റി വെക്കുക. ചെറുതായി ചൂട് ആറുമ്പോൾ ഇതിൽ നിന്നും ചെറിയ ഉരുളകൾ ആക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. മറ്റൊരു പാനിൽ അര ലിറ്റർ പാല് ഒഴിക്കുക. ഇത്രയും തന്നെ വെള്ളവും ചേർക്കുക. പാൽ നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ പഞ്ചസാര ചേർക്കുക.

ഇതോടൊപ്പം ഒരു നുള്ള് ഉപ്പ് ചേർക്കുക. പാല് നന്നായി തിളച്ചു വരുമ്പോൾ തീ ചുരുക്കി ഇതിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. ഇവ നന്നായി കുറുകി പാനലിൽ നിന്നും വിട്ടുപോരുന്ന പരിവാകുമ്പോൾതീ കെടുത്തി മറ്റൊരു ബൗളിലേക്ക് മാറ്റുക. രണ്ടു കയ്യിലും അൽപം നെയ്യ് പുരട്ടി ചെറുചൂടിൽ ഇതിൽനിന്നും ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

ഉരുട്ടിയെടുത്ത ഓരോന്നും കയ്യിൽ വെച്ച് പരത്തുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മിക്സിയിൽ നിന്നും ഓരോ ഊളകൾ എടുത്ത് ഇതിൽ വെച്ച് മൂടുക മാവ് കൊണ്ട് മൂടുക. ശേഷം വീണ്ടും കയ്യിൽ വെച്ച് ഉരുട്ടിയെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി ഇട്ട് കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. എല്ലാ വശവും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്

Credits : Amma Secret recipes