ചെറുപയർ പരിപ്പ് ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു.

ചെറുപയർ പരിപ്പ് ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അരക്കപ്പ് ചെറുപയർ പരിപ്പ് ഒരു ബൗളിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കഴുകിയെടുക്കുക. നന്നായി കഴുകി മാറ്റിവെച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരമണിക്കൂർ കുതിരാൻ വയ്ക്കുക.

അരമണിക്കൂറിനുശേഷം പരിപ്പിൽ നിന്ന് വെള്ളം കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ ആണ് അരച്ച് എടുക്കേണ്ടത്. അരച്ചെടുത്ത പരിപ്പ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് കാൽടീസ്പൂൺ മഞ്ഞപ്പൊടി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്യുന്നതിനോടൊപ്പം തന്നെ നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, അര തക്കാളി ചെറുതായി അരിഞ്ഞത്, അര ടീസ്പൂൺ മുളകുപൊടിയും അരടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ആക്കിയ ഈ കൂട്ടിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

ഒരു പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ശേഷം തീ ചുരുക്കി വെച്ച് 5 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും മോരിയിപ്പിക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

Credits: Amma Secret Recipes

x