വെറും അഞ്ചുമിനിറ്റ് കൊണ്ട് ചായയ്ക്ക് തയ്യാറാക്കാൻ പറ്റുന്ന കടി.

വെറും അഞ്ചുമിനിറ്റ് കൊണ്ട് ചായയ്ക്ക് ഒപ്പം കഴിക്കാൻ പറ്റുന്ന കടി തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പുപൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.

ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും അരക്കപ്പ് തേങ്ങ ചിരകിയതും ചേർക്കുക. തേങ്ങ ചിരകിയതിന്റെ അളവ് ആവശ്യാനുസരണം കൂട്ടാവുന്നതാണ്. ശേഷം ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർക്കുക.

ഏകദേശം രണ്ട് സ്പൂൺ വെള്ളം ചേർത്താൽ മതിയാകും. ശേഷം നല്ല കട്ടിയുള്ള മാവായി കുഴച്ച് എടുക്കുക. തയ്യാറാക്കിയ മാവ് മാറ്റി വെക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. എല്ലാവശവും നന്നായി മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ കളറായി വരുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ പലഹാരം ചായയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x