ആവിയിൽ ചെയ്തെടുക്കാൻ പറ്റുന്ന പലഹാരം. 3 ചേരുവകൾ മാത്രം.

കാൽ കപ്പ് കടലപ്പരിപ്പ് ഒരു ബൌളിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽ കപ്പ് ചെറുപയർ പരിപ്പും ചേർക്കുക. ഇതോടൊപ്പം കാൽവെപ്പ് തുവര പരിപ്പും, കാൽ കപ്പ് ഉഴുന്നും, രണ്ട് ടേബിൾസ്പൂൺ പച്ചരിയും ചേർക്കുക.

നിങ്ങളുടെ ഒരു വില അനുസരിച്ച് വറ്റൽമുളക് ചേർക്കുക. ഏകദേശം നാലു വറ്റൽമുളകും മതിയാകും.
ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ഇവ മൂന്നുവട്ടം നന്നായി കഴുകിയെടുക്കുക. ശേഷം വെള്ളം എല്ലാം ഊറ്റി ഇതിലേക്ക് വീണ്ടും വെള്ളം ഒഴിച്ചു 3 മണിക്കൂർ കുതിരാൻ വയ്ക്കുക.

ഇതിൽ നിന്ന് വെള്ളം എല്ലാം കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇവ മിക്സിയിൽ ചെറുതായി കൃഷ് ചെയ്ത് എടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി, ഇതിലേക്ക് ചെറിയ സബോള പൊടിയായരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർക്കുക.

ഇതോടൊപ്പം ഒരു ടീസ്പൂൺ ചെറിയ ജീരകവും അര ടീസ്പൂൺ കുരുമുളക് പൊടിയും, അരക്കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും, കാൽ ടീസ്പൂൺ കായം പൊടിയും ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം ഇതിൽ നിന്നും വിരലിന്റെ ആകൃതിയിൽ ഓരോ കഷ്ണങ്ങൾ ഉരുട്ടിയെടുക്കുക. ശേഷം ഇവയെല്ലാം ഒരു ഇഡലി തട്ടിലേക്ക് മാറ്റി ആവിയിൽ വേവിച്ചെടുക്കുക. തീ ചുരുക്കിവെച്ച് 20 മിനിറ്റ് വേവിച്ചാൽ മതിയാകും.

Credits : amma secret recipes