വെറും 10 മിനിറ്റിനുള്ളിൽ തന്നെ എളുപ്പം നാലുമണി പലഹാരം തയ്യാറാക്കാം.

വെറും 10 മിനിറ്റിനുള്ളിൽ തന്നെ എളുപ്പം നാലുമണി പലഹാരം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രമാണ് ഈ പലഹാരം ഉണ്ടാക്കുവാനായി ആവശ്യം വരുന്നത്. ഈ പലഹാരം ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ള ചേരുവകളും, എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു നേന്ത്ര പഴം ചെറുതായി അരിയുക

മറ്റൊരു പാത്രത്തിൽ 3 ബ്രെഡ് കൈ ഉപയോഗിച്ച് ഉടയ്ക്കുക. നേരത്തെ മുറിച്ച് വച്ചിരുന്ന നേന്ത്രപ്പഴവും പൊടിച്ചു വച്ചിരുന്ന ബ്രെഡ് മറ്റൊരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ ആവശ്യാനുസരണം മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ചേർക്കുക.

ഇവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ച് മിക്സ് ചെയ്യുക. ശേഷം ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ഉണ്ടാക്കിയെടുത്ത ഓരോ ഉരുളകളും കയ്യിൽ വച്ച് തന്നെ പരത്തുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.

നെയ്യ് ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ ഉണ്ടാക്കി പരത്തി വച്ചിരിക്കുന്ന ഓരോനും വെച്ച് ഫ്രൈ ചെയ്തെടുക്കുക. ഒരുവശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം മറിച്ചിട്ട് വേവിക്കുക. ഇരുവശവും നന്നായി മൊരിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x