ഈ പലഹാരം ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവുകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതോടൊപ്പം ഒരു സബോള ചെറുതായി അരിഞ്ഞതും ചേർക്കുക.
അര പിടി കറിവേപ്പിൽ, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, അര ടീസ്പൂൺ ചിക്കൻ മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വേണമെങ്കിൽ ബേക്കിംഗ് സോഡ ചേർക്കാവുന്നതാണ്.
മിക്സ് ചെയ്തിരിക്കുന്ന ഈ കൂട്ടിലേക്ക് ഒരു അല്പം വെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിൽ മിക്സ് ചെയ്ത് എടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന കൂട്ടിൽനിന്നും കൈ ഉപയോഗിച്ച് കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിലേക്ക് ഇടുക.
തീ ചുരുക്കി വെച്ച് സമയമെടുത്ത് ഫ്രൈ ചെയ്ത് എടുക്കുക. എല്ലാ വശവും നന്നായി മൊരിഞ്ഞ് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ എളുപ്പം തന്നെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പലഹാരമാണിത്.
Credits : ഉമ്മച്ചിന്റെ അടുക്കള by shareena