പഞ്ഞി പോലെ ഇരിക്കുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. വെറും മൂന് ചേരുവകൾ മതി

വളരെ എളുപ്പം, വളരെ പെട്ടെന്ന് തന്നെ പഞ്ഞി പോലെ ഇരിക്കുന്ന ഒരു പലഹാരം ഉണ്ടാക്കിയാലോ. കാണുമ്പോൾ ഇഡലി പോലെ ഇരിക്കുന്ന ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്നും, ഇതിലേക്ക് ആവശ്യമായി പേരുകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു.
വറുത്ത അരിപ്പൊടി ഒരു കപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

അരിപ്പൊടിയുടെ അതേ അളവിൽ ചോറ് മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതോടൊപ്പം മുക്കാൽ കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും, അരക്കപ്പ് ചെറുചൂടുവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കണം.

ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്തു നന്നായി ഇളക്കി മിക്സ് ചെയ്യുക. ഏകദേശം 10 മിനിറ്റ് മാവ് പൊങ്ങുവാൻ വേണ്ടി മാറ്റി വയ്ക്കുക. ഇൻസ്റ്റന്റ് ഈസ്റ്റ് ആയതിനാലാണ് വെറും 10 മിനിറ്റ് പൊങ്ങുവാൻ വേണ്ടി മാറ്റി വെക്കേണ്ടത്. അല്ലായെങ്കിൽ ഒരു മണിക്കൂർ വരെ മാറ്റി വെക്കേണ്ടി വരും.

ഒരു ഉണ്ണിയപ്പം ചട്ടിയുടെ അച്ചിലേക്ക് നേരത്തെ തയ്യാറാക്കിയ മാവിൽ നിന്നും കുറേശ്ശെ ഒഴിച്ചു കൊടുക്കുക. മാവ് ഒഴിക്കുമ്പോൾ ഓയിൽ പുരട്ടേണ്ടതില്ല. ശേഷം അടച്ച് വെച്ച് 10 മിനിറ്റ് വേവിക്കുക. വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. ചിക്കന്റെ കൂടെ കഴിക്കുമ്പോഴാണ് ഇതിന് കൂടുതൽ സ്വാദ് ലഭിക്കുക.

Credits : She Book

x