മുട്ടയും കപ്പലണ്ടിയും മൈദയും ഉണ്ടെങ്കിൽ ഒരു അടിപൊളി പലഹാരം തയ്യാറാക്കാം.

വെറും 10 മിനിറ്റിനുള്ളിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ സാധിക്കുന്ന ഒരു അസാധ്യ പലഹാരം. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് കാൽകപ്പ് പഞ്ചസാര പൊടിച്ചത് ചേർക്കുക. ഇതിലേക്ക് അരക്കപ്പ് പാല് ഒഴിക്കുക.

അര ടിസ്പൂൺ ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് പൊടിയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്യണം.

ഒരു കപ്പ് റോസ്റ്റഡ് കപ്പലണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി, ഇതോടൊപ്പം ഇതിലേക്ക് 3 ടീസ്പൂൺ പഞ്ചസാരയും ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പെൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഓയിൽ എല്ലാ ഭാഗത്തും തേച്ചതിനുശേഷം നേരത്തെ തയ്യാറാക്കിയ മിക്സ് ഒഴിച്ച് കൊടുക്കുക.

ദോശ ഉണ്ടാക്കുവാൻ മാവ് ഒഴിക്കുന്ന രീതിയിൽ ഒഴിക്കണം. ശേഷം മറ്റൊരു പാത്രം ഉപയോഗിച്ച് മൂടി വെച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കപ്പലണ്ടിയുടെ മിക്സ് ഇടുക. ഏകദേശം രണ്ട് ടേബിൾസ്പൂൺ കപ്പലണ്ടിയുടെ മിക്സ്സാണ് ഒരെണ്ണം ഉണ്ടാക്കുവാനായി ഉപയോഗിക്കേണ്ടത്.

ഇത് ഒരു ടീ സ്പൂൺ ഉപയോഗിച്ച് അമര്ത്തി കൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് കൂടി അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് കഴിഞ്ഞാൽ അട മടക്കുന്ന രീതിയിൽ കയിൽ ഉപയോഗിച്ച് മടക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipe

x