ചോറ് ഉപയോഗിച്ച് ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം തയ്യാറാക്കാം.

ഒരു കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി വെച്ച് അതിലേക്ക് ചീകിയ ശർക്കര മുക്കാൽ കപ്പ് ചേർക്കുക.

ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര ഉരുക്കി എടുക്കുക. തീ കെടുത്തിയിട്ട് ശർക്കര അരിച്ചെടുത്ത് വീണ്ടും മറ്റൊരു പാനിലേക്ക് ഒഴിക്കുക. ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം ചൂടാക്കുക.

തീ കുറച്ചുവെച്ച് കുറുകി എടുക്കാൻ നോക്കണം. ചെറുതായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നെയ്യും ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പാനിൽ നിന്നും ഇവ വിട്ടുപോരുന്ന സമയത്ത് ഇതിലേക്ക് കടലപരിപ്പ് രണ്ട് ടേബിൾ സ്പൂൺ ചേർക്കുക. ഇവ നന്നായി ഇളക്കിയതിനു ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.

ഇത് ചെറുതായി മൊരിഞ്ഞു വരുമ്പോൾ ഒരു ബൗളിൽ അൽപം നെയ്യ് തേച്ച് അതിലേക്ക് മാറ്റാവുന്നതാണ്. ശേഷം ഒരു ടീസ്പൂൺ ഉപയോഗിച്ച് ഇത് നന്നായി അമർത്തുക. ചൂടാറാൻ വെച്ച് തണുത്തതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x