വായിലിട്ടാൽ അലിഞ്ഞു പോകുന്ന എണ്ണയില്ലാത്ത പലഹാരം ഉണ്ടാക്കാൻ പഠിക്കാം. വളരെ എളുപ്പം തയ്യാറാക്കാം

അരക്കപ്പ് ശർക്കര ചീകിയത് ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശർക്കര എല്ലാം നന്നായി അലിഞ്ഞതിന് ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് അലിയിക്കുക. നെയ്യ് ചൂടായതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർക്കുക. ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കി എടുക്കുക.

ഇവ രണ്ടും നന്നായി റോസ്റ്റ് ആയി വരുമ്പോൾ, ഈ സമയം അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം. അര ടേബിൾ സ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മൂന് ചെറിയ പഴം ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക. നേന്ത്രപ്പഴം ആണെങ്കിൽ ഒരെണ്ണം ചേർത്താൽ മതിയാകും.

ഇവയെല്ലാം കൂടി നന്നായി മിക്സ്സാക്കി ചൂടാക്കിയതിന് ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. നേരത്തെ ഉപയോഗിച്ച പാനിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക (250ഗ്രം ). ഒരു മൂന്നു മിനിറ്റ് ഇളക്കി അരിപ്പൊടി റോസ്റ്റ് ചെയ്തെടുക്കുക. അരിപ്പൊടി റോസ്റ്റ് ആയതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കി എടുക്കുക. ഇതിലേക്ക് 2 കപ്പ് തിളപ്പിച്ച പാൽ ചേർക്കുക.

ഇവയെല്ലാം നന്നായി മിക്സ് ചെയ്തതിന് ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര ലായിനി ചേർത്ത് 10 മിനിറ്റ് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് വീണ്ടും മിക്സ് ചെയ്തെടുക്കുക. പാനിൽ നിന്നും ഇവയെല്ലാം വിട്ടുപോരുന്ന പരിവാകുമ്പോൾ നേരത്തെ തയ്യാറാക്കി വച്ചിരുന്ന മിക്സ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കുക. ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x