മിനിറ്റിനുള്ളിൽ തയ്യാറാക്കാം കിടുക്കാച്ചി കടി. നാല് മണി പലഹാരം.

ഗോതമ്പുപൊടിയും കോഴിമുട്ടയും ഉണ്ടെങ്കിൽ വൈകുന്നേരത്തെ പലഹാരം തയ്യാറാണ്. വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാം. ഇതിനായി ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർക്കുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. നിങ്ങളുടെ മധുരത്തിന് അനുസരിച്ച് ശർക്കര ചേർക്കുക. ഒരു ശർക്കരയുടെ പകുതി ശർക്കര ചീകിയത് ചേർക്കുക. ഇതിനു പകരമായി പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പും ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഇവ നന്നായി കുഴച്ചെടുക്കുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും കൈ ഉപയോഗിച്ച് അല്പം മാവ് എടുത്ത് ഇതിലേക്ക് ഇടുക. എല്ലാവശവും നന്നായി മൊരിഞ്ഞു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ചായയ്ക്കൊപ്പം കഴിക്കാം.

Credits : evas world