അഞ്ചുമിനിറ്റിനുള്ളിൽ എണ്ണയില്ലാത്ത പലഹാരം തയ്യാറാക്കാം. മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും വളരെ ഇഷ്ട്ടപ്പെടും.

ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വേവിക്കാൻ വയ്ക്കുക. വേവിച്ചെടുത്ത ഉരുളക്കിഴക് നന്നായി ഉടച്ച് ഒരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ഒരു സബോള പൊടിയായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു തക്കാളി ചെറുതായി പൊടിയായി അരിഞ്ഞത് ചേർക്കുക. നിങ്ങളുടെ എരുവിന് അനുസരിച്ച് പച്ചമുളക് വട്ടത്തിൽ അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകവും, ആവശ്യത്തിന് ഉപ്പും ചേർക്കുക. അരക്കപ്പ് കടലമാവും, കാൽ കപ്പ് റവയും ഇതിലേക്ക് ചേർക്കുക.

ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം ഇവ അല്പസമയം മാറ്റിവയ്ക്കുക. 10 മിനിറ്റിനുശേഷം ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് കട്ലേറ്റിന്റെ രൂപത്തിൽ കയ്യിൽ വെച്ച് പരത്തുക.

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക. ഇതിലേക്ക് പരത്തി വച്ചിരിക്കുന്ന ഓരോന്നായി വെച്ചുകൊടുത്തു ഫ്രൈ ചെയ്യുക. തീ ചുരുക്കി വച്ച് ഇവ 5 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഒരു വശം വെന്തു കഴിയുമ്പോൾ ഇവ മറിച്ചെടുക. ശേഷം വീണ്ടും അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. ഇരുവശവും മൊരിഞ്ഞു വരുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x