10 മിനിറ്റിനുള്ളിൽ പാകം ചെയ്യാൻ സാധിക്കുന്ന ഒരു പലഹാരം പരിചയപ്പെടാം. വളരെ എളുപ്പം തയ്യാറാക്കാം.

വളരെ എളുപ്പത്തിൽ 10 മിനിറ്റിനുള്ളിൽ പാകം ചെയ്യാൻ സാധിക്കുന്ന ഒരു പലഹാരം പരിചയപ്പെടാം. വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഈ പലഹാരത്തിന് ആവശ്യമായി വരുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിനായി 20 ബിസ്ക്കറ്റ് ആവശ്യമാണ്. ഏതു ബിസ്ക്കറ്റ് വേണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഈ ബിസ്ക്കറ്റുകൾ മിക്സിയിലിട്ട് നല്ലരീതിയിൽ പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ഒരു ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് ഒരു പാനിന്റെ സഹായത്തോടെ റോസ്റ്റ് ചെയ്തെടുക്കുക. അണ്ടിപ്പരിപ്പ് റോസ്റ്റ് ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. നേരത്തെ ഉപയോഗിച്ച അതേ പാനിൽ തന്നെ അരക്കപ്പ് പൊടിച്ച് ശർക്കര ഇട്ടു കൊടുക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളവും ഒഴിച്ചു കൊണ്ട് ശർക്കര ലായിനി ഉണ്ടാക്കുക. ശർക്കര ലായിനി തിളച്ചതിനുശേഷം ഇതിലേക്ക് നേരത്തെ പൊടിച്ച് മാറ്റി വച്ചിരുന്ന ബിസ്ക്കറ്റ് ചേർത്ത് കൊടുക്കുക.

ഇതിലേക്ക് അരക്കപ്പ് വറുത്ത അരിപ്പൊടിയും ചേർക്കുക. ചേരുവകളെല്ലാം ചേർത്തതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്യേണ്ടത് അനിവാര്യമാണ്. കുറഞ്ഞ അളവ് തീ ഉപയോഗിച്ച് ആയിരിക്കണം മിക്സ് ചെയ്യേണ്ടത്. പാനിൽ നിന്ന് ഇത് വിട്ടു വരുന്ന രീതി ആകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ചേർക്കുക. അല്പം സമയം ഇത് മിക്സ് ചെയ്യണം.

എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയതിനുശേഷം തീ അണച്ച്, ചൂടാറാൻ വെക്കുക. ശേഷം. ചൂടാറിയതിനു ശേഷം ഓരോ ചെറിയ ഉരുള എടുത്ത് ഉരുട്ടി എടുക്കുക. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കാവുന്നതാണ്. വെറും 10 മിനിറ്റ് കൊണ്ട് 3 ചേരുവകൾ ഉപയോഗിച്ച് കൊണ്ടുള്ള ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുക എന്നത് മനസ്സിലായി എന്ന് വിചാരിക്കുന്നു .

Credit : Amma Secret Recipes

x