വീട്ടിൽ ചെറുപഴവും തേങ്ങയും ഇരിക്കുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

ചെറുപഴവും തേങ്ങയും ഉപയോഗിച്ച് ഒരു അടിപൊളി വിഭവം തയ്യാറാക്കാം. ഇതിനാവശ്യമായ ചേരുവുകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. അരക്കപ്പ് തേങ്ങ ചിരകിയതും മൂന്ന് ചെറുപഴം തൊലി കളഞ്ഞതും ഒരുമിച്ച് മിക്സിയിൽ അരച്ചെടുക്കുക. വെള്ളം ചേർക്കാതെയാണ് അരച്ചെടുക്കേണ്ടത്. ഇതിലേക്ക് അര കപ്പ് ഗോതമ്പ് പൊടിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക.

ഇവയെല്ലാം ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. കാൽ ടീസ്പൂൺ ഏലക്കാപൊടി, അര ടീസ്പൂൺ ജീരകം എന്നിവയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഈ വിഭവം ഉണ്ടാക്കുവാനായി ഉണ്ണിയപ്പം ചട്ടിയാണ് ഉപയോഗിക്കുന്നത്.

ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, വെളിച്ചെണ്ണ ചൂടായതിന് ശേഷം അതിലേക്ക് ഉണ്ണിയപ്പം ഉണ്ടാക്കുവാനായി മാവ് ഒഴിക്കുന്ന രീതിയിൽ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിൽ നിന്നും കുറച്ച് ഒഴിച്ച് കൊടുക്കുക. ചെറിയ ചൂടിൽ ആയിരിക്കണം ഇത് ഉണ്ടാക്കേണ്ടത്.

ഏകദേശം രണ്ട് മിനിറ്റ് ആവുമ്പോഴേക്കും ഒരു വശം മൊരിഞ്ഞ് വരുന്നത് കാണാൻ സാധിക്കും. പിന്നീട് മറു വശവും മൊരിയിച്ചെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ ആയിക്കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി എല്ലാവർക്കും കഴിക്കാൻ കൊടുക്കുക.

Credits : Remya’s food Corner

x