മൈദ ഉപയോഗിച്ച് ഒരു കിടു പലഹാരം ഉണ്ടാക്കിയാലോ. വെറും 10 മിനിറ്റ് കൊണ്ട് പഠിക്കാം. വളരെ എളുപ്പം .

മസാല വഴറ്റാത്തെ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് പരിചയപ്പെടുത്തുന്നത്. ഇതിലേക്ക് ആവശ്യമായ സാധനങ്ങളും എങ്ങനെയുണ്ടാക്കാമെന്നും കീഴേ നൽകിയിരിക്കുന്നു. ഒരു കപ്പ് മൈദപ്പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക.

നന്നായി മിക്സ് ആയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. കുഴച്ചെടുത്ത് ഈ മാവിന്റെ മുകൾ വശത്തായി അൽപം വെളിച്ചെണ്ണ തേച്ച് 10 മിനിറ്റ് അനക്കാതെ വയ്ക്കുക. ഒരു വലിയ സവാള ചെറുതായി അരിഞ്ഞെടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ചപ്പാത്തി പരത്തുന്ന രീതിയിൽ വളരെ കട്ടി കുറച്ച് പരത്തിയെടുക്കുക.

പരത്തിയെടുത്ത മാവിന്റെ മുകൾ വശത്തായി അല്പം വെളിച്ചെണ്ണ തേച്ച് കൊടുക്കുക. ഇതിന്റെ മുകൾ വശത്തായി അല്പം ഉപ്പ് വിതറുക. ആവശ്യത്തിന് എരുവിനായി അല്പം കുരുമുളകുപൊടിയും വിതറുക. ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേർക്കുക. 150 ഗ്രാം ബോൺലെസ് ചിക്കൻ കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിച്ച് മിക്സിയുടെ സഹായത്തിൽ ഇടിച്ചെടുക്കുക.

ഈ ചിക്കൻ നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിന്റെ മുകൾവശത്തായി ചേർത്ത് കൊടുക്കുക . ശേഷം പരത്തിയ മാവ് ചുരുട്ടിയെടുക്കുക. ചുരുട്ടി എടുക്കുമ്പോൾ മാവിന്റെ ഇരു അറ്റവും ഒട്ടിച്ചു കൊടുക്കുക. ശേഷം ചുരുട്ടിയ ഈ മാവ് വൃത്താകൃതിയിൽ വീണ്ടും ചുരുട്ടുക.
ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഓരോന്നായി ഇതിലേക്ക് വെച്ച് ഫ്രൈ ചെയ്ത് എടുക്കുക. ഇരു വശവും നന്നായി മൊരിഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം ഇതേ രീതിയിൽ തന്നെ ബാക്കിയുള്ളവയും ചെയ്തെടുക്കുക.. അധികം വെളിച്ചെണ്ണ ഒന്നും വേണ്ടാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം രുചിച്ച് നോക്കാവുന്നതാണ്.

Credits : Amma Secret Recipes