മുട്ട ഉണ്ടെങ്കിൽ ചായ ആവുമ്പോഴേക്കും നാലുമണി പലഹാരം റെഡി. വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഒരു ചായ കടി.

ഇന്ന് മുട്ട ഉപയോഗിച്ച് ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണിത്. ഇതിനായി ആദ്യമായി ഒരു ബൗളിലേക്ക് മൂന്ന് മീഡിയം വലിപ്പമുള്ള സവാള നീളത്തിൽ അരിഞ്ഞത് ഇടുക.

അതിനു ശേഷം ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. ശേഷം ഇതിലേക്ക് കാൽ കപ്പ് കടലമാവ് ഇട്ട് കൊടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് മൈദ പൊടി ചേർക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പം അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ മീറ്റ് മസാലയും ചേർക്കുക.

അതിനു ശേഷം ഒരു നുള്ള് സോഡാപ്പൊടി കൂടി ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക. മിക്സ്‌ ചെയ്യാനായി അരക്കപ്പ് വെള്ളം മതിയാകും. നന്നായി മിക്സ്‌ ചെയ്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. ഇനി ഇതിലേക്ക് അല്പം മല്ലിയില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക.

ഇനി മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ഇത് പകുതി മുറിച്ച് തയ്യാറാക്കിവെച്ച മാവിൽ നിന്നും അല്പം എടുത്തു കയ്യിൽ പരത്തി ഇതിലേക്ക് മുട്ടയുടെ പകുതിവെച്ച് അല്പം മാവ് കൂടി എടുത്ത് കൈയിൽ കൊണ്ട് ഉരുള ആക്കി എടുക്കുക. ഇതുപോലെ തയ്യാറാക്കി വെച്ച മാവും മുട്ടയും ഉപയോഗിച്ച് ഉരുളകളാക്കി മാറ്റുക.

ഇനി അടുപ്പിൽ പാൻ വെച്ച് ഓയിൽ ഒഴിച്ചശേഷം ഉരുളകൾ എല്ലാം നന്നായി ഫ്രൈ ചെയ്തെടുക്കണം. ഇപ്പോൾ മുട്ട ഉപയോഗിച്ചുള്ള അടിപൊളി നാലുമണി പലഹാരം തയ്യാറായിരിക്കുന്നു. ചൂട് ചായയുടെ കൂടെ ഈ ചൂട് നാലുമണി പലഹാരം അടിപൊളി കോമ്പിനേഷൻ ആണ്.

x