പഴുത്ത് അധികമായ പഴങ്ങൾ ഇനി വെറുതെ കളയേണ്ട. അതുകൊണ്ട് ഒരു അടിപൊളി സ്നാക്സ് തയ്യാറാക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.

എല്ലാ വീടുകളിലും ഇഷ്ടംപോലെ കാണുന്ന ഒന്നാണ് പഴങ്ങൾ. പല ആളുകളും പഴുത്ത്  അധികമായ പഴങ്ങൾ കളയുകയാണ് പതിവ്. എന്നാൽ ഇനി അങ്ങനെ കളയേണ്ട ആവശ്യമില്ല. അതു ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം ആവശ്യമുള്ള അളവിൽ ചെറുപഴം എടുത്ത് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് വയ്ക്കുക. ശേഷം ഇത് കൈ കൊണ്ടോ അല്ലെങ്കിൽ സ്മാഷർ  ഉപയോഗിച്ചോ നല്ലതുപോലെ ഒന്ന് ഉടച്ചെടുക്കുക. ശേഷം മധുരത്തിനായി അതിലേക്ക് അല്പം ശർക്കര ചേർത്ത് കൊടുക്കുക. ശർക്കര ഇല്ലെങ്കിൽ പഞ്ചസാര ആയാലും മതിയാകും. ശേഷം ഇതിലേക്ക് അല്പം ചിരകിയ തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം ഫ്ലേവറിനും മണത്തിനും ആയി അല്പം ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് കൊടുക്കുക.

ശേഷം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലത്പോലെ മിക്സ് ചെയ്യുക. ശർക്കര എല്ലാം നന്നായി അലിയുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം. ഈ സമയത്ത് ഇതിലേക്ക് വേണമെങ്കിൽ നട്സ് ആഡ് ചെയ്യാവുന്നതാണ്. ശേഷം ഇതിലേക്ക് ഗോതമ്പുപൊടി ആഡ് ചെയ്യുക.  അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നമ്മൾ ഫ്രൈ ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫ്രൈ ചെയ്യാവുന്ന പാകത്തിന് മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം.

ശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡ കൂടി ആഡ് ചെയ്തു നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം ഫ്രൈ ചെയ്യുന്നതിനായി ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ തിളപ്പിക്കാൻ ആയി വെക്കുക.എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ കൈകൊണ്ട് മാവ് നല്ലതുപോലെ ഉരുട്ടി എണ്ണയിലേക്ക് ഇട്ടുകൊടുത്ത്  ഫ്രൈ ചെയ്തെടുക്കാം. എല്ലാ വശവും നല്ലതുപോലെ വേവാൻ ശ്രദ്ധിക്കണം.

ചെറുതീയിൽ വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു സ്നാക്സ് കൂടിയാണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കണം.