പാൽ ഇല്ലാതെ ചായ ഉണ്ടാക്കിയാലോ. പാല് ചായയുടെ അതേ രുചിയിൽ. മുട്ട ചായ

പാല് ഇല്ലാതെതന്നെ ഒരൊന്നൊന്നര കടുപ്പത്തിൽ ഉള്ള ചായ ഉണ്ടാക്കിയാലോ. ഇതിലേക്ക് ആവശ്യമായ കൂട്ടും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർക്കുക. വെള്ളം ചെറുതായി ചൂടായി വരുമ്പോൾ ഇതിലേക്ക് 4 ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ ചായപൊടിയും ചേർക്കുക.

വെള്ളം നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. ഇത് തീ കുറച്ചുവെച്ച് ചെറുചൂടിൽ ഇളക്കിക്കൊടുക്കുക. പാൽ ഇല്ലാതെ ചായ ഉണ്ടാക്കുന്നതിന്റെ രഹസ്യം കോഴിമുട്ടയാണ്. ഒരു ഗ്ലാസ്സിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഇത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

ഇതേസമയം തിളച്ചുകൊണ്ടിരിക്കുന്ന ചായ മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. നേരത്തെ കലക്കി വച്ചിരിക്കുന്ന കോഴി മുട്ടയിലേക്ക് ഈ തേയില വെള്ളം പെട്ടന് ഒഴിക്കുക. ശേഷം തീർച്ചും ഒഴിച്ച് ആറ്റുക.

പതുക്കെയാണ് തേയിലവെള്ളം മുട്ടയിലേക്ക് ഒഴിക്കുന്നത് എങ്കിൽ മുട്ട പിരിഞ്ഞ് പോകുവാൻ സാധ്യത ഉണ്ട്. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായക്ക് മുട്ടയുടെ യാതൊരു സ്വാദും, മണവും ഉണ്ടായിരിക്കുന്നതല്ല.

Credits : Lillys natural tips

x