രണ്ടു മുട്ട കൊണ്ട് ഇഷ്ട്ടം പോലെ പലഹാരം. ചായക്കൊപ്പം കഴിക്കാൻ അടിപൊളി സ്നാക്ക്സ്

രണ്ടു മുട്ടയും കടലമാവും ഉപയോഗിച്ച് കൊണ്ട് നാലുമണി സമയത്ത് കഴിക്കാൻ സാധിക്കുന്ന ഒരു അസ്സൽ ചായക്കടി ആണ് ഇന്നിവിടെ പരിചയപ്പെടുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.

ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ് ചേർക്കേണ്ടത്. ഇനി ഇത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. അതിനു ശേഷം മാറ്റിവയ്ക്കുക. ഇനി മറ്റൊരു ബൗളിലേക്ക് അര കപ്പ്‌ കടലമാവ് ഇടുക. ഇനി ഇതിലേക്ക് അര കപ്പ് തന്നെ മൈദപ്പൊടി ചേർക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർക്കുക.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇഡ്ഡലി മാവ് തയ്യാറാക്കുന്ന കട്ടിയിൽ വേണം ഇതും തയ്യാറാക്കാൻ. അതിനു ശേഷം അടുപ്പിൽ ഒരു പാൻ വച്ച് അല്പം ഓയിൽ ഒഴിച്ച് എല്ലായിടത്തും ആകുന്ന രീതിയിൽ ചുറ്റിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ട ബീറ്റ് ചെയ്തതിൽ നിന്ന് ഓരോ സ്പൂൺ ആയി കോരി ചെറിയ വട്ടമുള്ള കട്ടി കുറഞ്ഞ ഓംലെറ്റ് ആക്കിയെടുക്കുക.

ഇവ നന്നായി മൊരിഞ്ഞു വരുമ്പോൾ എടുക്കുക. ഓരോ ഓംലെറ്റും നേരത്തെ തയ്യാറാക്കിവെച്ച ബാറ്ററിൽ മുക്കിയെടുത്ത് ചൂടുള്ള എണ്ണയിലിട്ട് വറുത്ത് കോരുക. ഫ്രൈ ചെയ്യുമ്പോൾ ഇവ ഒന്ന് പൊങ്ങി വരാനായി ബാറ്ററിലേക്ക് ഒരു നുള്ള് സോഡാപ്പൊടിയും ചേർക്കാവുന്നതാണ്. ബീറ്റ് ചെയ്ത മുട്ട മുഴുവൻ ഇത്തരത്തിൽ ചെറിയ ഓംലെറ്റുകൾ ആക്കി ബാറ്ററിൽ മുക്കി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. നാലുമണി നേരത്തെ ചായക്ക് അടിപൊളി സ്നാക്ക് തയ്യാർ.

x