ഒരു കോഴിമുട്ട വെച്ച് ഇത്രയും പലഹാരങ്ങളോ. വളരെ എളുപ്പം തയ്യാറാക്കാം.

ഒരു കോഴിമുട്ട ഉപയോഗിച്ച് ആവശ്യത്തിന് പലഹാരം തയ്യാറാക്കി എടുക്കാം. ഇതിനാവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ളു ഉപ്പും ചേർക്കുക.

ഇതിലേക്ക് അര ടീസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് അരക്കപ്പ് മൈദ മാവ് ചേർക്കുക. വാനില എസെൻസിന് പകരം ഏലയ്ക്കാപ്പൊടിയും ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി കുഴച്ച് മിക്സ് ചെയ്യുക.

ഇതിലേക്ക് വേണമെങ്കിൽ ആവശ്യത്തിന് അരിപ്പൊടിയും ചേർക്കാവുന്നതാണ്. ഇതിലേക്ക് ഒരു സ്പൂൺ നെയ്യും ചേർത്ത് കുഴയ്ക്കുക. കുറച്ചെടുത്ത് മാവിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് വിരലിന്റെ ആകൃതിയിൽ ഉരുട്ടുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്യുക.

ഇതേസമയം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് തയ്യാറാക്കി ഉരുട്ടി വെച്ചിരിക്കുന്ന മാവ് ഓരോന്നായി ഇടുക. ഈ ചുരുക്കി വച്ച് വേണം ഇവ ഫ്രൈ ചെയ്യുവാൻ. എല്ലാ വശത്തും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. ശേഷം ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x