ചോർ ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം ഉണ്ടാക്കാം.

ഒരു കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക് ഇടുക. ഇതിലേക്ക് ഒരു കോഴി മുട്ടയും പൊട്ടിച്ചൊഴിച്ച് നന്നായി അരച്ചെടുക്കുക. അരിച്ചെടുത്തിരിക്കുന്ന ഈ കൂട്ട് ഒരു ബൗളിലേക്ക് മാറ്റിയിട്ട് ഇതിലേക്ക് അര കപ്പ് റവ ചേർക്കുക. ഇതിലേക്ക് 3 വലിയ ടീസ്പൂൺ കടലമാവ് ചേർക്കുക.

ഒരു സബോള ചെറുതായി അരിഞ്ഞത്, കുറച്ചു മല്ലിയില, ആവശ്യത്തിനു കറിവേപ്പില, എരുവിന് ആവശ്യത്തിന് പച്ചമുളക് എന്നിവ ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇവയെല്ലാം നന്നായി മിക്സ് ആയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക. കുഴച്ചെടുത്ത് ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ എടുക്കുക. ഇത് ഉഴുന്നുവടയുടെ ആകൃതിയിൽ നടുവിൽ ഒരു കുഴി ഉണ്ടാക്കി എടുക്കുക.

ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് നേരത്തെ ഉണ്ടാക്കി വച്ചിരുന്ന വട ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചായയോടൊപ്പം കഴിക്കാവുന്നതാണ്.

Credits : Ladies Planet By Ramshi