മുട്ട ഇങ്ങനെ ചെയ്ത് നോക്കു. ഇത് വരയും കഴിക്കാത്ത വിഭവം.

ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കാൽ ടിസ്സ്പൂൺ പെരുംജീരകം ചേർക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത്, ഇവ ഇളക്കിയതിന് ശേഷം അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക.

ശേഷം രണ്ടു വറ്റൽമുളക് പൊട്ടിച്ച് ഇട്ട് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം രണ്ട് സബോള സ്ലൈസ് ആയി അരിഞ്ഞതും മൂന് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം അടച്ച് വെച്ച് മൂന് മിനിറ്റ് വേവിക്കുക.

സവാള വാടി വന്നതിന് ശേഷം അര ടിസ്പൂൺ മഞ്ഞൾപൊടി, ഒരു ടിസ്പൂൺ കുരുമുളക് പൊടി, കാൽ ടിസ്പൂൺ ചിക്കൻ മസാല, ആവശ്യത്തിന് കറി വേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു കപ്പ് ചൂട് വെള്ളം ചേർത്ത് രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ ഇതിലേക്ക് മൂന് കോഴിമുട്ട പുഴുങ്ങിയത് നടു മുറിച്ച് വെക്കുക.

ശേഷം തയ്യാറാക്കിയ മസാല കൊണ്ട് കോഴിമുട്ടയെ മൂടുക. ഇതിന്റെ മുകൾ വശത്തായി ഒരു വാഴയിലകൊണ്ട് മൂടുക ശേഷം പാൻ അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിക്കുക. ശേഷം തീ കെടുത്തി മറ്റൊരു പത്രത്തിലേക്ക് മിക്സ് ചെയ്ത് മാറ്റി കഴിക്കാവുന്നതാണ്.

Credits : sruthis kitchen

x