മുട്ടയുണ്ടെങ്കിൽ ഇങ്ങനെയൊരു കിടു സ്നാക്സ് ഉണ്ടാക്കി നോക്കൂ. ഒരു വെറെറ്റി രുചി ആസ്വദിക്കാം.


മുട്ട കൊണ്ട് പല തരത്തിലുള്ള സ്നാക്സും,റോസ്റ്റും, ഓംലെറ്റുമൊക്കെ നാം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ഒന്നൊന്നൊര ടേസ്റ്റുള്ള വ്യത്യസ്തമായ സ്നാക്സാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അപ്പോൾ നമുക്ക് ഇത് തയ്യാറാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം.

മുട്ട – 4 എണ്ണം, ഉള്ളി – 1 എണ്ണം, തക്കാളി – 1 എണ്ണം, പച്ചമുളക് – 2 എണ്ണം, മല്ലി ഇല – കുറച്ച്, മുളക് പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ബട്ടർ – 1 ടേബിൾ സ്പൂൺ, ബ്രെഡ് പീസ്- 3 എണ്ണം, ടൊമാറ്റോ സോസ് – 2 ടീസ്പൂൺ, ഇനി നമുക്ക് ഇത് തയ്യാറാക്കി നോക്കാം.

ഇതിനായി ആദ്യം 4 മുട്ട പൊട്ടിച്ച് ഒരു ബൗളിലിടുക. ശേഷം അതിൽ ഉള്ളി ചെറുതായി അരിഞ്ഞത് ഇടുക. പിന്നീട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം പച്ചമുളക് കൂടി ചേർക്കുക. ഇനി മസാലകളായ മഞ്ഞൾപൊടി, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം മല്ലി ഇലയും ഉപ്പും കൂടി ചേർക്കുക. നല്ല രീതിയിൽ മിക്സാക്കി കൊടുക്കുക.

പിന്നീട് ഒരു പരന്ന പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം പാൻ ചൂടായി വരുമ്പോൾ അതിൽ ബട്ടർ ചേർക്കുക. പിന്നീട് അതിൽ മിക്സാക്കി വച്ച മുട്ട ഒഴിച്ചു കൊടുക്കുക. ലോ ഫ്ലെയ്മിൽ വയ്ക്കുക. കുറച്ച് പാകമായി വരുമ്പോൾ എടുത്തു വച്ച ബ്രെഡ് കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം അത് മുട്ടയുടെ മുകൾഭാഗം ഇട്ട് കൊടുക്കുക.

പിന്നീട് ഒരു സ്പൂൺ കൊണ്ട് പ്രസ് ചെയ്ത് കൊടുക്കുക. ഇനി അതിൻ്റെ മുകളിൽ ടൊമാറ്റോ സോസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിൻ്റെ മുകളിൽ മല്ലിയില അരിഞ്ഞത് കൂടി ഇട്ട് കൊടുക്കുക. പിന്നെ ഒരു രണ്ട് മിനുട്ട് മൂടിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് കമഴ്ത്തി ഇടുക.

പിന്നെ മുകൾവശം അടിഭാഗം വരത്തക്കവിധം പാനിൽ ഇട്ട് ഗ്യാസിൽ ലോ ഫ്ലെയ്മിൽ വച്ച് വേവിക്കുക. ഇനി സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റിയിടുക. അങ്ങനെ രുചികരമായ മുട്ടയുടെ വെറൈറ്റി റസിപ്പി റെഡി.

x