കോഴി മുട്ടയും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്ത് രണ്ട് ഉരുളക്കിഴങ്ങ് ഗ്രേറ്ററിൽ വെച്ച് ഗ്രേറ്റ് ചെയ്തു എടുക്കുക. ഗ്രേറ്റ് ചെയ്തെടുത്ത ഈ ഉരുളക്കിഴങ്ങ് മറ്റൊരു ബൗളിലേക്ക് മാറ്റി അൽപം വെള്ളം ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു സബോള പകുതി മുറിച്ച് നീളത്തിൽ കട്ടി കുറച്ച് മുറിച്ചെടുക്കുക. ഒരു ചെറിയ ക്യാരറ്റ് ഗ്രേറ്ററിൽ വെച്ച് ഗ്രേറ്റ് ചെയ്തു എടുക്കുക.

നേരത്തെ വെള്ളമൊഴിച്ചു വെച്ച ഉരുളക്കിഴങ്ങിൽ നിന്നും വെള്ളം മാറ്റുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേർക്കുക. ഇതോടൊപ്പം സബോളയും ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇവയെല്ലാം മിക്സ് ചെയ്യുക. മറ്റൊരു ബൌളിലേക്ക് നാല് കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

ബീറ്റ് ചെയ്ത് വെച്ചിരിക്കുന്ന ഈ കോഴിമുട്ട നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ മിക്സിലേക്ക് ചേർക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ മൈദ പൊടി ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ സോയാസോസും ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരുന്ന മിക്സ്സ് എല്ലാം ഒഴിക്കുക.തീ ചുരുക്കി വെച്ച് 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. 10 മിനിറ്റിന് ശേഷം ഇത് മറിച്ചിട്ട് വീണ്ടും അടച്ചുവെച്ച് വേവിക്കുക. ഇരുവശവും നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂട് ചെറുതായി മാറാൻ വെക്കാം. ചൂട് ചെറുതായി കുറഞ്ഞാൽ മുറിച്ച് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x