ബാക്കിവരുന്ന പൊറോട്ട ഇങ്ങനെ ചെയ്തു നോക്കൂ. മുട്ട പൊറോട്ട വളരെ എളുപ്പം തയ്യാറാകാം.

മൂന്ന് പൊറോട്ട ഒരു മിക്സിയുടെ ജാറിലേക്ക് ചെറുതായി മുറിച്ച് ചേർക്കുക. നന്നായി തരിയാക്കാണ്ട് പൊടിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു സബോള ചെറുതായി അരിഞ്ഞതും ചേർക്കുക.

ഇവ രണ്ടും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാളയുടെ നിറം മാറുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം പോകുന്നത് വരെ ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് കൊണ്ടിരിക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക.

തക്കാളി ഉടയാതെ നോക്കണം. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാലയും, അല്പം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇട്ടു കൊടുത്തിരിക്കുന്ന പൊടിയെല്ലാം മൂത്ത് കഴിഞ്ഞാൽ, അല്പം വെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.

ഇതിലേക്ക് 4 കോഴിമുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞു ചേർക്കുക. മുട്ട ഇളകുമ്പോൾ പതുക്കെ മിക്സ് ചെയ്യണം. കോഴിമുട്ടയിൽ മസാല പിടിച്ചതിനു ശേഷം നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന പൊറോട്ട ഇതിലേക്ക് ചേർക്കുക.

ഇവയെല്ലാം ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ആയതിനുശേഷം ഇതിന്റെ മുകളിലേക്ക് അല്പം മല്ലിയിലയും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറുന്നതിന് മൂന്ന് കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips

x