മുട്ട ഇല്ലാത്ത മുട്ട പത്തിരി. ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും.


വെറൈറ്റി വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിൽ  രുചികരവും  വെറൈറ്റിയുമായ ഒരു ഡിഷ് ആണ് മുട്ടപ്പത്തിരി എന്നത്. പേര് മുട്ടപ്പത്തിരി എന്നാണെങ്കിലും പൊന്നാനി സ്പെഷ്യൽ മുട്ടപ്പത്തിരിക്ക്‌  മുട്ട ആവശ്യമില്ല. എങ്ങനെയാണ് ഇത്തരത്തിൽ മുട്ടപ്പത്തിരി തയ്യാറാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

ആദ്യമായി ഒരു ഒന്നര കപ്പോളം പച്ചരി എടുക്കുക. അതിലേക്ക് കാൽ കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക. ഇത് നന്നായി കഴുകി എടുത്തതിനുശേഷം ഒരു മൂന്നു മണിക്കൂറെങ്കിലും കുതിർത്താനായി മാറ്റിവെക്കുക. അതുപോലെതന്നെ ആവശ്യമുള്ള ഒരു   ഇൻഗ്രീഡിയൻറ് ആണ് പപ്പടം എന്നത്. ഏകദേശം ഒരു ആറ് പപ്പടത്തോളം എടുത്ത് കഴുകി അതും കുതിർത്താൻ ആയി മാറ്റി വയ്ക്കുക.

ഏകദേശം മൂന്ന് മണിക്കൂറാണ് ഇത്തരത്തിൽ കുതിർത്താൻ ആയി വെക്കേണ്ടത്. മൂന്ന് മണിക്കൂറിനുശേഷം  അരിയും ഉഴുന്നും മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. അരിയും ഉഴുന്നും ചേർത്ത് നല്ലതുപോലെ അരച്ചത് ശേഷം കുതിർത്തി വെച്ചിരിക്കുന്ന പപ്പടവും മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക.

പപ്പടം അരച്ചെടുക്കുമ്പോൾ അതിലേക്ക് അല്പം മൈദ കൂടിയിട്ട് നല്ലതുപോലെ അരച്ചെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ മാവ് റെഡിയായിട്ടുണ്ട്. ഒരുപാട് തിക്ക്നെസ്  ഇല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം ഇതിലേക്ക് അൽപം ഉപ്പ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം അൽപം ബേക്കിംഗ് സോഡ കൂടി ചേർക്കുക. കരിഞ്ചീരകത്തിൻറെ ഫ്ലേവർ ഇഷ്ടമാണെന്ന് ഉണ്ടെങ്കിൽ അതും ചേർത്തുകൊടുക്കാം.

ഇത്രയും ചെയ്തതിനുശേഷം രണ്ടുമണിക്കൂർ മാവ് ഒന്ന് റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നമുക്ക് ഇത് ഫ്രൈ ചെയ്തെടുക്കാം. പാൻ നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള മാവ് തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുത്തു ലോ ഫ്ലേമിൽ  ഫ്രൈ ചെയ്ത് എടുക്കുകയാണ് വേണ്ടത്. രണ്ടു വശവും നല്ലതുപോലെ മൊരിയാനായി ശ്രദ്ധിക്കണം.

ലോ  ഫ്ലേമിൽ  വേവിച്ചാൽ മാത്രമേ പത്തിരി നല്ല രീതിയിൽ പൊങ്ങി വരുകയുള്ളൂ. ഈ പത്തിരിയുടെ പ്രത്യേകത എന്തെന്നാൽ ഇതിൽ  ഒട്ടും മധുരം ആഡ് ചെയ്യുന്നില്ല എന്നത് കൂടിയാണ്. അതുകൊണ്ടുതന്നെ ഷുഗർ  പേഷ്യൻസിനൊക്കെ  ധൈര്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡിഷ്‌  കൂടിയാണ്. മാത്രമല്ല ബ്രേക്ക്ഫാസ്റ്റ് ആയോ, ഡിന്നർ ആയോ ഒക്കെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഫുഡ്‌  ആണ്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ  ചെയ്ത് നോക്കാൻ ശ്രമിക്കുക.