ലോലിപോപ്പ് ഇഷ്ടമുള്ളവർ ആണോ? എങ്കിൽ എഗ്ഗ് ലോലിപോപ് ട്രൈ ചെയ്യൂ. ഇതിലും വെറൈറ്റി ലോലിപോപ്പ് സ്വപ്നങ്ങളിൽ മാത്രം.

ലോലിപോപ്പ് ഇഷ്ടമില്ലാത്തവർ ആയി അധികം ആരും ഉണ്ടാകില്ല. പലതരത്തിലുള്ള ലോലിപോപ്പ്കൾ എല്ലാവരും കഴിച്ചിട്ട് ഉണ്ടാകും. എന്നാൽ മുട്ട കൊണ്ടുള്ള ഒരു ലോലിപോപ്പ് ആരും കേട്ടിട്ട് കൂടെ ഉണ്ടാകില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ലോലിപോപ്പ് ആണിത്. മുട്ട ഇഷ്ടമല്ലാത്ത കുട്ടികളെയൊക്കെ മുട്ട കഴിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ല എന്ന് തന്നെ പറയാം.

ഇതിനായി ആദ്യം ആവശ്യമുള്ള അളവിൽ മുട്ട പുഴുങ്ങി എടുത്ത് അത് നന്നായൊന്ന് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാനിൽ ഒരൽപം നെയ്യ് എടുത്ത് അതിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത മുട്ടയും അൽപം സവാള പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആഡ് ചെയ്യുക. ആവശ്യമുള്ള അളവിൽ ഉപ്പ് ആഡ് ചെയ്യുക. അതുപോലെതന്നെ മല്ലിയില ഇട്ടു കൊടുക്കുക.

ശേഷം ഇതിലേക്ക് ഫ്ലേവറിനായിയി ഗരം മസാല പൊടിച്ചത് ആഡ് ചെയ്യുക. അതിനുശേഷം മഞ്ഞൾപൊടിയും ഒരു നുള്ള് മുളകുപൊടിയും കൂടി ആഡ് ചെയ്യുക. ശേഷം മാവ് തയ്യാറാക്കുന്നതിനായി ആവശ്യത്തിനുള്ള മൈദ ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ മിക്സ് ആക്കി എടുക്കുക. ശേഷം ചെറിയ ബോൾസ് ആക്കി ഉരുട്ടിയെടുക്കുക. ശേഷം ഇത് മുട്ടയുടെ മിക്സിൽ ഒന്നു മുക്കി റസ്ക് പൊടിയിൽ പൊതിഞ്ഞ് നല്ലതുപോലെ വറുത്തെടുക്കുക.

ലോ  ഫ്ലേമിൽ ആയിരിക്കണം ഇത്  തയ്യാറാക്കേണ്ടത്. ഇത് വറുത്തുകോരിയതിനുശേഷം ടൂത്ത് പിക്കറോ  ഈർക്കിലിയോ  കുത്തി വെച്ച് ലോലിപോപ്പ് ആകൃതിയിൽ ആക്കുക. ശേഷം ടൊമാറ്റോ സോസിൽ മുക്കി കഴിക്കാവുന്നതാണ്.

ഇതിന് അടിപൊളി ടേസ്റ്റാണ് എന്ന കാര്യത്തിന് സംശയമില്ല. ഇത്തരത്തിലൊരു ലോലിപോപ്പ് അധികമാരും കഴിച്ചിട്ടുണ്ടാകില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കുക.

x