കോഴി മുട്ട ഉപയോഗിച്ച് ഒരു അടിപൊളി കട്ട്ലൈറ്റ് ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവയിൽ നല്ല രുചിയിൽ തയ്യാറാക്കാം.

പുഴുങ്ങിയ 5 കോഴിമുട്ട നന്നായി ഗ്രൈൻഡ് ചെയ്ത് എടുക്കുക. ഇതിലേക്ക് രണ്ടു ഉരുളക്കിഴങ്ങ് വേവിച്ചത് ചതച്ച് ചേർക്കുക. 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു സബോള ചെറുതായി അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് ഒരു പിടി മല്ലിയിലയും ആവശ്യത്തിന് വേപ്പിലയും ചേർക്കുക.

ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ ഗരം മസാല പൊടി, കാശ്മീരി ചില്ലി പൊടി രണ്ട് ടീസ്പൂൺ, അര ടീസ്പൂൺ പെരുംജീരകം, കടലപ്പൊടി രണ്ട് ടേബിൾസ്പൂൺ, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ചേർത്ത് വീണ്ടും കുഴയ്ക്കുക. ഇതിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് കട്ലൈറ്റ് പരത്തുന്ന രീതിയിൽ പരത്തിയെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ കഷണങ്ങളും ഓരോന്നായി വെച്ച് കൊടുക്കുക.

ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറുവശം മറിച്ചിട്ട് വേവിക്കുക. രണ്ട് വശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ടൊമാറ്റോ സോസിന്റെ കൂടെയോ പച്ചമുളകിന്റെ കൂടെയോ ഇത് കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips

x