മലയാളി മറക്കാൻ ഇടയില്ലാത്ത മുട്ട  ബിസ്കറ്റ് ! എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞുതരുന്നു.. വളരെ എളുപ്പം !! ഇന്ന് തന്നെ ട്രൈ ചെയ്യണേ..

മലയാളി മറക്കാൻ ഇടയില്ലാത്ത അനേകം മധുര പലഹാരങ്ങളിൽ ഒന്നാണ് പല പേരുകളിൽ അറിയപ്പെടുന്ന മുട്ട  ബിസ്കറ്റ്. ഇതുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ നോക്കാം. 

മൈദ 3/4 കപ്പ്വാനില എസ്സെൻസ് 1/2 ടീസ്പൂൺബേക്കിംഗ് പൗഡർ 1/2 ടീസ്പൂൺസാൾട്ട് 2 പിഞ്ച്മഞ്ഞൾപൊടി ഒരു നുള്ളു കളറിന് വേണ്ടിപഞ്ചസാര പൊടിച്ചത് 5 ടേബിൾ സ്പൂൺ, നെയ്യ്/ബട്ടർ 2 ടേബിൾ സ്പൂൺ, മുട്ട 2 എണ്ണം.

ആദ്യം എടുത്തു വച്ചിരിക്കുന്ന മൈദ പൊടിയും ബേക്കിംഗ് പൗഡറും കൂടി ഒരു ബൗളിലേക്കിട്ട് നല്ല പോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക്‌ നമുക്ക്‌ രണ്ടു നുള്ളു ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഈ ഒരു പലഹാരത്തിനു സാധാരണയായി മഞ്ഞ നിറം ആണ് ഉണ്ടാകുക. അതിനു വേണ്ടി കളർ ഉപയോഗിക്കാം. എന്നാൽ വീട്ടിലെ ചെറിയ ഒരു ആവശ്യത്തിനു വേണ്ടി ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി ഹെൽത്തി ആയി നമുക്കു ചെയ്തെടുക്കാം.

അതിനായി ഒരു നുള്ളു മഞ്ഞൾപൊടി ആണ് നമ്മൾ ഉപയോഗിക്കുന്നത്. അതും കൂടി ഇതിലേക്കിട്ടു നന്നായി ഇളക്കിയെടുക്കുക.  ഇനി അതങ്ങോട്ടു മാറ്റി വെച്ചതിനു ശേഷം മറ്റൊരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിക്കുക. ഈ മുട്ട ഫ്രിഡ്ജിൽ നിന്നെടുത്ത തണുത്ത മുട്ടയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് നമ്മൾ പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാര ചേർക്കുക. ഇനി ഇതിലേക്ക് ബട്ടർ അല്ലെങ്കിൽ നെയ്യ് അതും ഇല്ലെങ്കിൽ സാധാരണ വെജിറ്റബിൾ ഓയിൽ ചേർക്കുക.

ഇനി ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന വാനില എസ്സെൻസ് ചേർത്തു കൊടുക്കുക. എല്ലാം കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്തു കൊടുക്കുക. അടുത്തതായി നേരത്തെ എടുത്തു വെച്ചിരിക്കുന്ന പൊടികളും മുട്ടയും കൂടി ഒരുമിച്ചു ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി ചേർത്തു കൊടുക്കുക. മിക്സിങ്ങിന്റെ അനുപാതം കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് നമ്മൾ ഒരു പൈപ്പിങ് ബാഗിൽ നിറക്കാൻ പോകുകയാണ്.

പൈപ്പിങ് ബാഗ് ഇല്ലാത്തവർ ഒട്ടും വിഷമിക്കേണ്ട. മറ്റേതെങ്കിലും ഒരു പ്ളാസ്റ്റിക് കവർ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതു നമുക്ക്‌ ഓവൻ ഇലും അതുപോലെ സാധാരണ ഒരു നോൻസ്റ്റിക്ക് പാനിലും ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു പാൻ വെച്ചതിനു ശേഷം മാത്രം ഈ പാൻ വയ്ക്കുക. പ്ളാസ്റ്റിക് ബാഗ് വെച്ചു താഴെ ഒന്നു കട്ട് ചെയ്തതിനു ശേഷം നമുക്കിത് പാനിൽ ചെറിയ ഡ്രോപ്‌സ് ആയി ഇട്ടു കൊടുക്കാം.

ശേഷം അടച്ചു വെച്ചതിനു ശേഷം മീഡിയം തീയിൽ ഏകദേശം ഒരു 12,13 മിനുട്ട് കഴിഞ്ഞതിനു ശേഷം ഒന്നു തുറന്നു നോക്കുക. കുറച്ച് നേരം ചെറിയ തീയിൽ തുറന്നു വെച്ചു വേവിക്കുക. വല്ലാതെ ക്രിസ്‌പി ആകുന്നതിനു മുൻപ് തന്നെ എടുത്തു മാറ്റാം. തണുത്തു കഴിയുമ്പോഴേക്കും ഒന്നുകൂടി ക്രിസ്പ് ആകുന്നതാണ്. ഇപ്പോൾ എൻജോയ് ചെയ്തു കഴിക്കു..

x