ബ്രഡും പഴവും ഉപയോഗിച്ച് വളരെ പെട്ടെന്ന് എണ്ണയില്ലാതെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പലഹാരം ഉണ്ടാക്കാം.

ഒരു പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ഉരുകി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ചേർക്കുക. അണ്ടിപ്പരിപ്പിന്റെ നിറം ചെറുതായി മാറുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ശേഷം ഇതിലേക്ക് ഉണക്കമുന്തിരി ഒരു ടേബിൾ സ്പൂൺ ചേർക്കുക. ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും നന്നായി റോസ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് ചിരകിയ തേങ്ങ ഒരു കപ്പ് ചേർക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ഇതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർക്കുക.

ഇതോടൊപ്പം അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. മൂന്നു നേന്ത്രപ്പഴം ചെറുതായി അറിഞ്ഞ് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ആക്കിയനുശേഷം 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. 10 മിനിറ്റിനുശേഷം ഒരു ടീ സ്പൂൺ ഉപയോഗിച്ച് പഴം ഉടയ്ക്കുക. ശേഷം തീ കെടുത്തി ചൂടാറാൻ വയ്ക്കുക. മറ്റൊരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.

ഇതിലേക്ക് കാൽക്കപ്പ് പാലും, ഒരു നുള്ളു മഞ്ഞൾപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. കുറച്ചു ബ്രഡ് എടുത്ത് അതിന്റെ നാല് വശവും കളയുക. ശേഷം ഒരു ബ്രെഡ് എടുത്ത് അതിന്റെ 4 അരികിലും കുറച്ച് മുട്ടയുടെ മിക്സിൽ നിന്നും തേച്ച് പിടിപ്പിക്കുക. ശേഷം നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന പഴത്തിന്റെ മിക്സിയിൽ നിന്നും കുറച്ച് വെച്ച് കൊടുക്കുക.

ശേഷം കൈ ഉപയോഗിച്ച് ഇതൊന്ന് അമർത്തുക്ക്. മറ്റൊരു ബ്രെഡ് എടുത്ത് ഇതിനു മുകളിൽ വെക്കുക. ശേഷം നേരത്തെ ചെയ്ത പോലെ തന്നെ മുട്ട തേച്ച് മിക്സ് വെക്കുക. ശേഷം ഒരു ബ്രെഡ് കൂടി ഇതിന്റെ മുകളിൽ വെച്ച് അമർത്തുക. ഒരു പാനിൽ അല്പം ബട്ടർ ഒഴിച്ച് ചൂടാക്കുക.

ബട്ടർ ചൂടായി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മുട്ടയിൽ അതിന്റെ നാല് വശവും മുക്കി എടുക്കുക. ശേഷം ബ്രെഡിന്റെ നാല് വശവും പാനിൽ അമർത്തി പിടിച്ച് റോസ്റ്റ് ചെയ്യുക. ശേഷം മുട്ടയുടെ മിക്സ് ബ്രെഡിന്റെ ഇരുവശത്തും തേച്ച് റോസ്റ്റ് ചെയ്യുക. എല്ലാ വശവും നന്നായി മൊരിയിച്ച് കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x