കോഴി മുട്ടയും തേങ്ങയും ഉണ്ടെങ്കിൽ ഒരു അടിപൊളി വിഭവം തയ്യാറാക്കാം. മുട്ട അവിയൽ.

തേങ്ങയും മുട്ടയും വെച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കറി പരിചയപ്പെടാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും എങ്ങനെ ഉണ്ടാക്കാമെന്നും താഴെ നൽകിയിരിക്കുന്നു.

കാൽ ടീസ്പൂൺ ജീരകം, തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ 8 ചെറിയ ഉള്ളി എന്നിവ രണ്ടും കൂട്ടി മിക്സി ഉപയോഗിച്ച് മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിനു ചേർക്കുക.

ശേഷം ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കണം. അരയ്ക്കുമ്പോൾ ഒരു ടേബിൾ സ്പൂൺ വെള്ളം ചേർക്കുവാൻ മറക്കരുത്. ഒരു മൺ ചട്ടിയിലേക്ക് മുന്ന് തയ്യാറാക്കി അരച്ചുവെച്ചിരിക്കുന്ന ചെരുവുകൾ ഇട്ടു കൊടുക്കുക.

ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക. മൺ ചട്ടി ചൂടാക്കിയതിനുശേഷം ഇതിലേക്ക് കറിവേപ്പില ചേർക്കുക. നന്നായി തിളക്കുന്നത് വരെ ഒരു പാത്രം കൊണ്ട് മൺചട്ടി മൂടിവെക്കുക. അരപ്പ് നന്നായി തിളച്ചു വരുന്ന സമയത്ത് തീ ചുരുക്കിവെക്കേണ്ടതാണ്. ഇതിലേക്ക് 5 മുട്ട പുഴുങ്ങിയത് നാല് കഷണങ്ങളാക്കി ചേർക്കുക.

മുട്ട അരപ്പിൽ മുങ്ങി നിൽക്കുന്ന രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. മുട്ട വല്ലാതെ മിക്സ് ചെയ്യാതെ സൂക്ഷിക്കണം. വീണ്ടും മൺചട്ടി മൂടിവെച്ച് വേവിക്കുക. കുറച്ചു നേരത്തിനു ശേഷം അരപ്പിൽ നിന്നും വെള്ളം എല്ലാം വറ്റിയിരിക്കും. ഈ സമയത്ത് കുറച്ച് കറിവേപ്പില ചേർക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുകയാണെങ്കിൽ വെറും കുറച്ചു നേരം കൊണ്ട് തന്നെ ഏത് ഭക്ഷണത്തിന്റെ ഒപ്പവും കഴിക്കാൻ സാധിക്കുന്ന കറി തയ്യാറായിരിക്കുകയാണ്.

Credit : Ammu’s Classic Kitchen

x