പച്ചക്കറി കഴിക്കാത്ത കുട്ടികൾ ഉണ്ടോ വീട്ടിൽ? എങ്കിൽ ഇങ്ങനെ ബ്രേക്ഫാസ്റ്റ് തയ്യാക്കി നോക്കൂ. വളരെ ടേസ്റ്റിയായ ഈ ബ്രേക്ക്‌ഫാസ്റ്റ് കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും.

സാധാരണ രീതിയിൽ ചെറിയ കുട്ടികളെ എല്ലാം ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പച്ചക്കറികൾ അടങ്ങിയ ബ്രേക്ഫാസ്റ്റ്. എന്നാൽ ഇനി അങ്ങനെയല്ല. അവരുടെ വയറ്റിലേക്ക് അവരറിയാതെതന്നെ പച്ചക്കറി എത്തിക്കാനുള്ള ഒരു സൂത്രപ്പണികൾ  അടങ്ങുന്ന ഒരു ബ്രേക്ഫാസ്റ് ആണ് ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്.

ഇതിനായി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് ഗോതമ്പുപൊടി ആഡ് ചെയ്യുക. ഇതിലേക്ക് തന്നെ അരക്കപ്പ് മൈദയും ആഡ് ചെയ്യുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ആഡ് ചെയ്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഗ്രേറ്റ് ചെയ്തെടുത്ത ക്യാരറ്റ്, അതുപോലെതന്നെ തക്കാളി, കാപ്സിക്കം എന്നിവ കൂടി ആഡ് ചെയ്യുക.

വേറെ ഏതെങ്കിലും പച്ചക്കറികൾ താല്പര്യമുള്ളവർക്ക് അതും  ആഡ് ചെയ്യാവുന്നതാണ്. ശേഷം ഇതിലേക്ക് മല്ലിയില ആഡ് ചെയ്യുക. അതിനുശേഷം വറ്റൽ മുളക് പൊടിച്ചത് എരിവിനായി ആഡ് ചെയ്യുക. ശേഷം ഒരു ഫ്ലേവറിയി ഒരു നുള്ള് കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് പാലാണു ആഡ് ചെയ്യേണ്ടത്.

പാൽ ആഡ്  ചെയ്യുന്നതുകൊണ്ട് ബ്രേക്ഫാസ്റ്റിന് വളരെയധികം ടേസ്റ്റും അതുപോലെതന്നെ സോഫ്റ്റനെസ്സും  ലഭിക്കുന്നു. ഒരു ഫ്ലോയിങ് കൺസിസ്റ്റൻസിയിൽ മാവ്  തയ്യാറാക്കി എടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പാൽ ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തു വേണം മാവ് തയ്യാറാക്കാൻ.

ശേഷം ഒരു പാനിൽ എണ്ണ പുരട്ടി ദോശ ചുടുന്നത് പോലെ ചുട്ട്  എടുക്കുകയാണ് വേണ്ടത്. ഇതോടെ വളരെ ടേസ്റ്റിയും  ഹെൽത്തിയും  ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെഡിയായി കഴിഞ്ഞിരിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതായതുകൊണ്ട് തന്നെ എല്ലാവരും ട്രൈ  ചെയ്യാൻ ശ്രമിക്കണം.

x