എല്ലാവർക്കും പൊതുവെ ഇഷ്ടമുള്ള കറിയാണ് തക്കാളി കറി എന്നത്. പലതരത്തിൽ തക്കാളി കറി വയ്ക്കാറുണ്ടെങ്കിലും നല്ല നാടൻ രീതിയിൽ തക്കാളി കറി വെക്കാൻ പല ആളുകൾക്കും അറിയാറില്ല. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കറി കൂടിയാണിത്. മാത്രമല്ല വളരെ ടേസ്റ്റിയുമാണ്.
അതുകൊണ്ട് തന്നെ നമുക്ക് ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒരല്പം എണ്ണയൊഴിച്ച് ചൂടാവാൻ ആയി വെക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് അൽപം കടുകിട്ട് കൊടുക്കാം. കടുക് നന്നായി പൊട്ടി വന്നതിനുശേഷം ഇതിലേക്ക് ഒരല്പം കറിവേപ്പില ചേർത്ത് കൊടുക്കുക.
ഇതിലേക്ക് നീളത്തിൽ മുറിച്ചു വെച്ചിട്ടുള്ള തക്കാളി ചേർക്കുക. തക്കാളി നല്ലതുപോലെ വേവാൻ ആയി അൽപം തീ കൂട്ടി വെച്ച് ഇളക്കിക്കൊടുക്കുക. ഇതെല്ലാം നന്നായെന്ന് വഴന്ന് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചമുളക് ആഡ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിനുള്ള മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി,അതുപോലെ തന്നെ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം ലോ ഫ്ലേമിൽ ഒരു 5 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ വേവിക്കാൻ വെക്കുക. ശേഷം ഗ്രേവിക്കായി ഇതിലേക്ക് അൽപം കഞ്ഞിവെള്ളം ചേർക്കുക. കഞ്ഞി വെള്ളം ചേർക്കുമ്പോൾ കറിക്ക് നല്ല കൊഴുപ്പും അതുപോലെതന്നെ സ്വാദും കൂടുതലായി കിട്ടുന്നതായിരിക്കും. തക്കാളിയിലെ പുളി ഒന്ന് കുറയ്ക്കുന്നതിനു വേണ്ടി ഇതിലേക്ക് ഒരു കഷണം ശർക്കര കൂടി ആഡ് ചെയ്യുക.
ശേഷം ഒരു രണ്ട് മിനിറ്റ് കൂടി വേവിക്കുക. ഇതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള, എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന തക്കാളിക്കറി റെഡി ആയിട്ടുണ്ടാകും. ചോറിനോടൊപ്പവും, കൂട്ടുകറി ആയുമൊക്കെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഡിഷാണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്യണം.