സവാളയും അരിപ്പൊടിയും ഉണ്ടെങ്കിൽ ഒരു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. സ്വാദിഷ്ടമായ നാലുമണിപലഹാരം ഞൊടിയിടയിൽ.

ഭൂരിഭാഗം ആളുകളുടെയും വീടുകളിലെല്ലാം നാലുമണിക്ക് ഉണ്ടാക്കുന്ന പലഹാരങ്ങൾ എന്നും കഴിച്ചു മടുത്തവ ആയിരിക്കും. വെറൈറ്റി പലഹാരങ്ങൾ ട്രൈ ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടും, സാധനങ്ങളുടെ ലഭ്യത കുറവു കൊണ്ടുമെല്ലാമാണ്  ഇത്തരത്തിൽ എന്നും കഴിച്ച് പലഹാരങ്ങൾ തന്നെ വീണ്ടും കഴിക്കേണ്ടി വരുന്നത്.

എന്നാൽ ഇനി അങ്ങനെയല്ല. എളുപ്പത്തിൽ വളരെ ചെലവു കുറഞ്ഞ രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹാരം നമുക്ക് ട്രൈ ചെയ്തു നോക്കാം. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് പരിശോധിക്കാം. ഇതിനു ഏറ്റവും പ്രധാനമായി  സവാളയാണ് ആവശ്യം. ഏകദേശം ഒരു മൂന്ന് സവാള എടുത്തു നല്ലതുപോലെ കനംകുറച്ച് കട്ട് ചെയ്ത് എടുക്കുക.

ശേഷം ഇതൊരു ബൗളിലേക്ക് മാറ്റിവയ്ക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക് ചേർത്ത് കൊടുത്ത്  നല്ലതുപോലെ മിക്സ്സ് ചെയ്യുക. ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത് ആഡ് ചെയ്യുക. ഇതിലേക്ക് എരുവിന് അനുസരിച്ച് മുളകുപൊടി ആഡ് ചെയ്യുക. ശേഷം ചെറു ജീരകം പൊടിച്ചതും ഒരു നുള്ള് കായ പൊടിയും കൂടി ഇട്ട് നല്ലതുപോലെ കൈകൊണ്ട് യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് അല്പം വെള്ളം ചേർക്കുക. അതിലേക്ക് അല്പം അരിപ്പൊടി കൂടിയിട്ട് നല്ലത് പോലെ  മിക്സ് ചെയ്തു എടുക്കുക. കുറച്ച് അരിപ്പൊടി ആദ്യം എടുത്ത്  നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ബാക്കി അരിപ്പൊടി കൂടി മിക്സ് ചെയ്ത് നല്ലതുപോലെ യോജിപ്പിക്കുക. അരിപ്പൊടിയിൽ എല്ലായിടത്തും ഈ മസാല നന്നായി പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇത് നമ്മൾ ഫ്രൈ ചെയ്തെടുക്കാൻ ആണ് പോകുന്നത്. അതുകൊണ്ട് തന്നെ ഒരു പാൻ എടുത്ത് ചൂടാവാൻ ആയി വെക്കുക. ചൂടായി വരുമ്പോൾ പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ  കൈകൊണ്ട് പ്രസ് ചെയ്തു ഏതെങ്കിലും ഇഷ്ട്ടമുള്ള അകൃതിയിൽ ആക്കി  മാവ് എണ്ണയിലേക്ക് ഇട്ടുകൊടുക്കാം.

  ശേഷം ഇതിൻറെ രണ്ടുവശവും ഒരു ഗോൾഡൻ കളർ ആകുന്നതുവരെ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക. ചെറു തീയിൽ വേവിച്ചെടുക്കാൻ പ്രത്യേകം സൂക്ഷിക്കണം. അല്ലെങ്കിൽ കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇതോടെ വളരെ ക്രിസ്പി ആയിട്ടുള്ള ഒരു നാലുമണി പലഹാരം റെഡി ആയിരിക്കുന്നു.