അഞ്ചു മിനിറ്റ് കൊണ്ട് അടിപൊളി തട്ടിക്കൂട്ട് കറി ഉണ്ടാക്കാം. ഇതുമാത്രം മതി ഇനി ചോറ് കാലിയാക്കാൻ.

മലയാളികളെല്ലാം പൊതുവേ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ കേരളീയരുടെ പാചകരീതികളും കറികളും എല്ലാം കുറച്ച് ഹെവി  ഡിഷുകളായിരിക്കും. അതുകൊണ്ട് പെട്ടെന്ന് ഒരു കറിവയ്ക്കാൻ പറഞ്ഞാൽ അൽപം ബുദ്ധിമുട്ടാണ്.

എന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു തട്ടിക്കൂട്ട് കറി ആണ് നമുക്ക് പരിചയപ്പെടാം. വളരെ സ്വാദിഷ്ടമായ ഈ ഒരു കറി  കൊണ്ട് തന്നെ ഒരു പാത്രം ചോറ് കാലിയാക്കാം. എങ്ങനെയാണ് ഈയൊരു തട്ടി കൂട്ട് കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ ഒരു തട്ടിക്കൂട്ട് കറി ഉണ്ടാക്കാൻ ആയി ആകെ ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് സവാള, കറിവേപ്പില, പച്ചമുളക്, തക്കാളി എന്നിവയാണ്.

ബിരിയാണിക്കൊപ്പം കഴിക്കുന്ന കച്ചമ്പറിനു  പകരവും ഈ ഒരു കറി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ സവാള വളരെ നേരിയതായി അരിഞ്ഞെടുക്കുക. സവാള നന്നായി ചോപ്പ് ചെയ്തതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി വെക്കുക. അതിനു ശേഷം തക്കാളിയും അതുപോലെതന്നെ ചെറുതായി ചോപ്പ് ചെയ്തെടുക്കുക. നല്ല പഴുത്ത തക്കാളി തന്നെ എടുക്കാൻ ശ്രദ്ധിക്കണം.

പച്ചത്തക്കാളി ആണെങ്കിൽ വിചാരിച്ചത്ര സ്വാദ്  ലഭിക്കണമെന്നില്ല. ചോപ്പ് ചെയ്ത തക്കാളി,സവാളയോടൊപ്പം ചേർത്തു കൊടുക്കുക. ക്യാരറ്റ് ഇഷ്ടമുള്ളവർക്ക് അതു കൂടി ആഡ് ചെയ്യാവുന്നതാണ്. ഇതിലേക്ക് നേരത്തെ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കറിവേപ്പിലയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.

അതിനുശേഷം കൈകൊണ്ട് തന്നെ നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം അതിലേക്ക് അല്പം വിനാഗിരിയോ വെളിച്ചെണ്ണയോ  ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതോടെ ചോറിനോടൊപ്പം കൂട്ടാവുന്ന ഒരു അടിപൊളി കൂട്ടുകറി റെഡിയായിക്കഴിഞ്ഞു. ബിരിയാണിയുടെ ഒപ്പമോ നെയ്ച്ചോറിനു  ഒപ്പമോ ഒക്കെ സൈഡ് ഡിഷ്‌ ആയി വിളമ്പാൻ സാധിക്കുന്ന ഒരു കറി തന്നെയാണിത്.