വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. എളുപ്പത്തിൽ ഉണ്ടാക്കാം ഉഗ്രൻ ഐസ്ക്രീം.

ഐസ്ക്രീം എല്ലാവർക്കും ഇഷ്ടമാണല്ലോ. വിശേഷങ്ങൾക്കും ബേക്കറികളിൽ നിന്നും എല്ലാം നമുക്ക് ഐസ്ക്രീം ലഭിക്കും. എന്നാൽ അത് വീട്ടിലുണ്ടാക്കാൻ പലരും ആഗ്രഹിക്കാറുണ്ട്. എങ്കിലും കണ്ടൻസ്ഡ് മിൽക്കും ബീറ്ററും ക്രിമും തുടങ്ങിയ ചേരുവകളുടെ പോരായ്മ മൂലം പലരും ഇത് ഉപേക്ഷിക്കാറാണ് പതിവ്.

എന്നാൽ വീട്ടിൽ സാധാരണയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഐസ്ക്രീം റെസിപ്പിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യമായി ഒരു കപ്പ് പാൽ എടുക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ഇതിലേക്ക് ഇട്ട് കൊടുക്കുക.

ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു പാനിലേക്ക് പകർത്തി അടുപ്പിൽ വയ്ക്കുക. ഇന്ന് നന്നായി ചൂടായി വരുമ്പോൾ നന്നായി ഇളക്കി കുറുകി വരുന്നതുവരെ വേവിക്കുക. നന്നായി കുറുകി വരുമ്പോൾ ഇത് റൂം ടെമ്പറേച്ചറിലേക്ക് തണുക്കാനായി വയ്ക്കുക. അതിനുശേഷം ഇതിലേക്ക് പത്തു രൂപയുടെ ഒരു പാക്കറ്റ് പാൽപ്പൊടി ചേർക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർക്കുക. നിങ്ങളുടെ താത്പര്യമനുസരിച്ചുള്ള ഫ്ലേവർ ചേർക്കാവുന്നതാണ്. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഇത് ഇഷ്ടമുള്ള ഷേപ്പിലുള്ള ട്രേയിലോ പാത്രത്തിലേക്കോ മാറ്റി ഒരു രാത്രി മുഴുവനും ഫ്രീസറിൽ സൂക്ഷിക്കുക.

നന്നായി തണുത്തു കഴിയുമ്പോൾ കഴിക്കാവുന്നതാണ്. സ്വാദിഷ്ടമായ ഐസ്ക്രീം തയ്യാർ.

x