ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്ക്സ്. ഒരു തവണ ട്രൈ ചെയ്ത് നോക്കൂ.

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ എന്തെങ്കിലും സ്നാക്സ് കൂടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും. പലരും സ്നാക്സ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഓർത്ത് ഇത് ഒഴിവാക്കാറാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്നാക്സ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇതിലേക്ക് കാൽകപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. അതുപോലെതന്നെ കാൽ കപ്പ് പാലും ഇതിലേക്ക് ചേർത്ത് കൊടുക്കുക.

മെഷറിങ് കപ്പ്‌ ഇല്ലെങ്കിൽ വലിയൊരു ഗ്ലാസിൽ എടുത്താൽ മതി. ഇനി ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ മൈദ പൊടി ചേർക്കണം. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പം ചേർത്ത ശേഷം നന്നായി അടിച്ചെടുക്കുക. കട്ടകൾ ഒന്നുമില്ലാതെ വേണം അടിച്ചെടുക്കാൻ. ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് അരിഞ്ഞു ചേർക്കാവുന്നതാണ്.

അതിനായി കാൽകപ്പ് കാബേജ് അരിഞ്ഞതും കാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ചെറിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ആവശ്യമെങ്കിൽ ഉപ്പ് കൂടി ചേർക്കുക. ഈ സമയത്ത് ചിക്കൻ നേരത്തെ ചെറുതായി ഫ്രൈ ചെയ്ത് വെച്ചത് ചേർക്കുന്നതും വളരെ നല്ലതാണ്.

ചിക്കൻ ചേർത്തില്ലെങ്കിലും പ്രശ്നമില്ല. ഇനി ഫ്രൈ പാനിൽ അൽപം ഓയിൽ ഒഴിച്ചശേഷം ഈ തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇത് മൂടി വെച്ച് വേവിക്കണം. എട്ടോ ഒമ്പതോ മിനിറ്റിനുശേഷം ഇത് ഒന്ന് തിരിച്ചിട്ട് വേവിക്കാവുന്നതാണ്. അതിനുശേഷം ഇത് അടുപ്പിൽ നിന്നും മാറ്റുക.

അതിനുശേഷം ഇത് നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഇത് ഒരു മുട്ട ബീറ്റ് ചെയ്തതിൽ മുക്കിയതിനുശേഷം ബ്രെഡ് ക്രംസിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ സാധിക്കുന്ന അടിപൊളി സ്നാക്ക് തയ്യാർ.