അടുക്കളയിൽ കയറുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ. ഇവ അറിയാതെ പോയാൽ ചിലപ്പോൾ അടുക്കള മുഴുവൻ കുളമാകും.

നമ്മൾ എല്ലാവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്. ഇത് അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ  അടുക്കളയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അത്ര ശരിയാവണമെന്നില്ല.  എല്ലാ അമ്മമാർക്കും ഇതൊക്കെ അറിയാവുന്ന കാര്യങ്ങളായിരിക്കും. എങ്കിലും ഹോസ്റ്റലുകളിലും പുറം  പ്രദേശത്തും പോയി നിൽക്കേണ്ടി  വരുന്ന ആളുകൾക്ക് ഇതൊന്നും അത്ര കാര്യമായി അറിയണമെന്നില്ല.

വളരെ നിസ്സാരമായി തോന്നാവുന്ന കാര്യങ്ങൾ ആണെങ്കിലും അത് നമ്മൾ നേരിടുമ്പോൾ വളരെ വലിയ പ്രശ്നങ്ങൾ ആവാറുണ്ട്. ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള  കുറച്ച് കിച്ചൻ ടിപ്സ് നമുക്ക് നോക്കാം. എല്ലാവരുടെയും ഒരു പ്രധാന പ്രശ്നം ആയിരിക്കും മുട്ട പുഴുങ്ങി  കഴിഞ്ഞു അത് കത്തി കൊണ്ട് മുറിച്ച് എടുക്കുമ്പോൾ മുട്ടയുടെ അരിക് പൊട്ടി പോവുക എന്നത്.

അത് ഒഴിവാക്കാനായി പുഴുങ്ങിയ മുട്ട മുറിക്കുന്ന കത്തി അൽപനേരം ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയാകും. അതുപോലെ തന്നെ ദോശ, ഇഡലി, അപ്പം എന്നിവയെല്ലാം തയ്യാറാക്കുന്ന മാവിൽ ഒരു കഷ്ണം വെണ്ടയ്ക്ക ചേർത്ത് അരയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അപ്പവും ദോശയുമെല്ലാം  നല്ല സോഫ്റ്റായി ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ മാവിന് പുളി കൂടുതലാണെങ്കിൽ അതിലേക്ക് അല്പം പാൽ ചേർത്താൽ പുളി കുറഞ്ഞുകിട്ടും. 

അതുപോലുള്ള ഒരു പ്രശ്നമാണ് കത്തികളിലെ  കറ എന്നത്. ചക്ക മുറിച്ച കത്തിയിൽ ഉണ്ടാകുന്ന പശയും അതുപോലെതന്നെ വിവിധതരത്തിലുള്ള കറകളും പോകുന്നതിനായി കത്തി ഒന്ന് ചൂടാക്കിയശേഷം തുടച്ചെടുത്താൽ  മതിയാകും. നമ്മളെല്ലാവരും കോളിഫ്ലവർ കറി വയ്ക്കാറുള്ള  ആളുകളാണ്. കറി വെക്കുന്നതിനു മുൻപ് അല്പം വെള്ളമെടുത്ത് അതിൽ ഉപ്പും,  അല്പം മഞ്ഞൾ പൊടിയും ചേർത്ത് കോളിഫ്ലവർ ഇട്ടു വയ്ക്കണം.

അങ്ങനെയാണെങ്കിൽ അതിനുള്ളിലുള്ള പുഴുക്കളും മറ്റും പോകുന്നതായിരിക്കും. മാത്രമല്ല പെട്ടെന്ന് വേവുന്നതിനും ഇത്  സഹായിക്കും. അതുപോലെ തന്നെ ദോശ ചുടുമ്പോൾ ദോശകല്ലിൽ ഒട്ടിപ്പിടിച്ചു ഇരിക്കുകയാണെങ്കിൽ ദോശ ചുടുന്ന കല്ലിൽ അല്പം  സവാളയുടെ നീര് അപ്ലൈ ചെയ്താൽ മതിയാകും. പെട്ടന്ന് തന്നെ ദോശ ഒട്ടൽ ഇല്ലാതെ കിട്ടാൻ ഇത് സഹായിക്കും.

ഇത്തരത്തിലുള്ള  ചെറിയ ടിപ്പുകൾ അറിഞ്ഞു വയ്ക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവയെല്ലാം നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളാണ്. അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുക.