ഇനി മിട്ടായി പുറത്തുനിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ ഉണ്ടാക്കാം കൊതിയൂറും തേൻ മിട്ടായി.

നമ്മുടെയെല്ലാം കുട്ടിക്കാല ഓർമ്മകളെ വളരെയധികം സ്വാധീനിക്കുന്നവയാണ് കുട്ടിക്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന മിഠായികൾ. പല തരത്തിലുള്ള മിഠായികൾ ഉണ്ടായിരുന്നവയിൽ പലതും ഇന്ന് അന്യംനിന്നു പോയിരിക്കുന്നു. പണ്ടുണ്ടായിരുന്നവയിൽ വളരെ കുറച്ച് തരത്തിലുള്ള മിഠായികൾ മാത്രമേ ഇന്ന് ലഭ്യം ഉള്ളൂ.

അവയിലൊന്നാണ് തേൻമിഠായികൾ. പണ്ട് ചെറിയ പെട്ടിക്കടകളിൽ നിന്നെല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന തേൻ മിട്ടായിക്ക് എല്ലാം ഇന്ന് നല്ല വിലയാണ്. പണ്ടത്തെപ്പോലെ ഇന്ന് ഇവയൊന്നും വിശ്വസിച്ച് കഴിക്കാനും സാധിക്കില്ല. എങ്കിൽ നമുക്ക് തേൻമിട്ടായി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ. പണ്ടത്തെ അതേ രുചിയിൽ എങ്ങനെയാണ് തേൻ മിട്ടായി ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഇതിന് ആവശ്യമുള്ളത് ദോശമാവ് ആണ്. വെള്ളം ചേർക്കാതെ അരച്ചെടുക്കുന്ന കട്ടിയുള്ള ദോശമാവ് ആണ് ഇതിനാവശ്യം. തലേദിവസം അരച്ച് വെച്ചിരിക്കുന്ന ദോശമാവാണ് തേൻ മിട്ടായി ഉണ്ടാക്കുന്നതിന് ഏറ്റവും ഉചിതം. മാവ് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓറഞ്ച് ഫുഡ് കളർ ചേർക്കുക. കാരണം തേൻ മിഠായി എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിവരുന്നത് ഓറഞ്ച് നിറത്തിലുള്ള തേൻമിട്ടായി ആണ്.

അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർക്കുക. അതിനുശേഷം ഒരുനുള്ള് ഉപ്പും ചേർക്കുക. ചേർത്ത് നന്നായി ഇളക്കിയ ശേഷം അടുപ്പിൽ പാൻ വച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. അതിനു ശേഷം ഈ മാവിൽനിന്നും ഓരോ ചെറിയ ബോളുകൾ ആക്കി ഓയിലിലേക്ക് ഇടുക. ഇവ നന്നായി ഫ്രൈ ചെയ്ത് വന്നതിനുശേഷം മാറ്റിവയ്ക്കുക.

അതിനുശേഷം ഷുഗർ സിറപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി 200 ഗ്രാം പഞ്ചസാര ഒരു പാത്രത്തിൽ എടുക്കുക. അതോടൊപ്പം അരക്കപ്പ് വെള്ളവും പഞ്ചസാരയിലേക്ക് ഒഴിക്കുക. അതിനു ശേഷം തീ കത്തിച്ച്‌ നന്നായി ഇളക്കി കൊടുക്കുക. ഇവ നന്നായി എന്ന് കുറുകി ചേർന്ന് വരുമ്പോൾ തീ ഓഫ് ആക്കുക. അതിനു ശേഷം ഫ്രൈ ചെയ്തെടുത്ത ബോളുകൾ ഈ ഷുഗർ സിറപ്പിലേക്ക് ചേർക്കുക.

30 മിനിറ്റ് കഴിയുമ്പോൾ ഷുഗർ സിറപ്പ് എല്ലാം തന്നെ ഇത് വലിച്ചെടുത്തിട്ടുണ്ടാകും. ഇപ്പോൾ സ്വാദിഷ്ടമായ തേൻ മിട്ടായി തയ്യാറായിരിക്കുന്നു.

x