ഇനി ഷവർമ കഴിക്കാൻ എന്തിന് പുറത്ത് പോകണം? വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ഷവർമ.

മലയാളികളുടെ ഭക്ഷണ ഇഷ്ടങ്ങളിൽ ഇടംപിടിച്ച അറേബ്യൻ വിഭവമാണ് ഷവർമ. ഇന്ന് മിക്കയിടത്തും ഷവർമ ലഭ്യമാണ്. ഷവർമ ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഹോട്ടലുകളും ഉണ്ട്. പലയിടത്തും ഇതേ ഷവർമ മൂലം വളരെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

വൃത്തിഹീനമായ സാഹചര്യത്തിൽ ശുചിത്വം ഇല്ലാതെ ഇത് പാകം ചെയ്യുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമുക്ക് ഇത് കഴിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ആഗ്രഹം നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ്.

എന്നാൽ ഇതാ ഒരു സന്തോഷവാർത്ത. നമ്മുടെ വീടുകളിൽ തന്നെ നമുക്ക് ഷവർമ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ അറേബ്യൻ രുചിയോടെ തന്നെ സ്വാദിഷ്ടമായ ഷവർമ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക.

അതിനുശേഷം ഇത് നന്നായി ഒന്ന് ബീറ്റ് ചെയ്ത് എടുക്കുക. അതിനുശേഷം വീതികൂടിയ ബ്രഡ് എടുക്കുക. അതിനുശേഷം ഇത് അരിക് മൂർച്ചയുള്ള പാത്രങ്ങളോ കട്ടറോ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഇങ്ങനെ 8 പീസ് ബ്രെഡ് എടുക്കേണ്ടതാണ്. അതിനുശേഷം ഇതിലെ രണ്ട് ബ്രെഡ് വീതം ഒട്ടിച്ചു നാല് സെറ്റ് ആക്കി എടുക്കണം.

ബ്രെഡ് ഒട്ടിക്കാനായി ഒരു സ്പൂൺ മൈദയിൽ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ബ്രെഡിന്റെ അരികിൽ പശ പോലെ തേച്ച് രണ്ട് ബ്രഡുകൾ ഒട്ടിച്ചു വയ്ക്കുക. ഇങ്ങനെ എല്ലാ ബ്രെഡിലും ചെയ്തതിനുശേഷം ബീറ്റ് ചെയ്തു വെച്ച മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ ഒന്ന് മുക്കിയതിനു ശേഷം ചൂടായ എണ്ണയിൽ വറുത്തുകോരുക. ബ്രെഡിന് ഗോൾഡൻ നിറമാകുന്നതുവരെ വെറുത്താൽ മതിയാവും. ഇനി ഇത് തണുക്കാൻ വയ്ക്കുക.

ഇനി ഇതിന്റെ ഉള്ളിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കാം. അതിനായി എല്ലില്ലാത്ത ചിക്കൻ ഉപ്പും കുറച്ച് കുരുമുളകുപൊടിയും കുറച്ച് മഞ്ഞപ്പൊടിയും കുറച്ച് മുളകുപൊടിയും ചേർത്ത് വേവിച്ച് എടുത്തത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക. ഇനി ഇതിലേക്ക് ഒരു പിടി ക്യാബേജ് നീളത്തിൽ അരിഞ്ഞതും ചേർക്കുക. അതിനുശേഷം കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഇതിലേക്ക് ചേർക്കാവുന്നതാണ്. അതിനുശേഷം മയോണൈസ് ചേർക്കുക.

അതിനുശേഷം കുറച്ച് ഉപ്പ്, കുരുമുളകുപൊടി, കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ്‌ നടുവേ മുറിച്ചതിനു ശേഷം അതിനുള്ളിലെ പോക്കറ്റ് പോലിരിക്കുന്ന ഗ്യാപിലേക്ക് ഫില്ലിംഗ് നിറച്ചു കൊടുക്കുക. ടൊമാറ്റോ കച്ചപ്പ് ഇഷ്ടമുള്ളവർക്ക് അതും ചേർക്കാവുന്നതാണ്. സ്വാദിഷ്ടമായ ഷവർമ തയ്യാർ. ഇനി ഷവർമ വിശ്വസിച്ചു കഴിച്ചോളൂ.

x