കറി ഉണ്ടാക്കാൻ മടിയുള്ള ദിവസങ്ങളിൽ ഇങ്ങനെ റൈസ് വെച്ചു നോക്കൂ. വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ റൈസ് ഉണ്ടാക്കാം.

നമ്മൾ എല്ലാവരും തന്നെ വെറൈറ്റി ആഹാരങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളാണ്. അത്തരം ആളുകൾക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യൽ റൈസ് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. കറിയൊക്കെ വെക്കാൻ മടിയുള്ള ദിവസങ്ങളിൽ ഇതുപോലെ റൈസ് ഉണ്ടാക്കി നോക്കൂ.

വളരെ ടേസ്റ്റിയായ ഈ റൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. ആദ്യമായി ഒരു പാത്രം ചൂടാക്കാൻ ആയി വെക്കുക. പാത്രം നന്നായി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക. എണ്ണ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കാൽടീസ്പൂൺ ചെറു ജീരകം ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക.

സവാള നന്നായി വഴറ്റി എടുക്കേണ്ടതുണ്ട്. ഈ സമയത്ത് തന്നെ ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക് കൂടി ചേർത്തു കൊടുക്കുക. ശേഷം കറിവേപ്പില ആഡ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒന്നുകൂടെ ചൂടാക്കിയതിനുശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ആഡ് ചെയ്യുക.

സവാള നല്ലതുപോലെ ബ്രൗൺ കളർ ആവണം. അതിനായി ഇതിലേക്ക് അൽപം  ഉപ്പു കൂടി ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ ഒരു തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, ആവശ്യത്തിന് മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.

ശേഷം പൊടികളുടെ എല്ലാം പച്ച മണം മാറുന്നത് വരെ വഴറ്റി എടുക്കുക. അതിനു ശേഷം ഇതിലേക്ക് അൽപം തൈരോ അല്ലെങ്കിൽ ചെറുനാരങ്ങാനീരോ  ഒരു പുളിക്കായി ആഡ് ചെയ്യുക. ഇത്രയും ചെയ്തതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കുക. ശേഷം മസാലകൾ ചോറിൽ പിടിക്കുന്നതിനായി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഉപ്പിന്റെ  അളവ് പരിശോധിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം മുകളിൽ മല്ലിയില കൂടി വിതറിയിട്ട് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

x