സിമ്പിൾ ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ. വളരേ എളുപ്പത്തിൽ ടേസ്റ്റി ഫിഷ് ഫ്രൈ. ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

ഫിഷ് ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള വിഭവം ആണ്. പലരും ഫിഷ് ഫ്രൈ ചെയ്യാനായി വളരെയധികം വ്യത്യസ്തമായ രീതികളാണ് ഉപയോഗിക്കാറ്. എന്നാൽ ഇന്ന് വളരെ സിംപിളായ രീതിയിൽ വളരെയെളുപ്പത്തിൽ ഫിഷ് ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്നാണ് പരിചയപ്പെടുന്നത്.

ഇത് എങ്ങനെയാണെന്ന് നോക്കാം..അതിനായി ആവശ്യമുള്ള മീൻ എടുത്ത് തലയും വാലും കളഞ്ഞശേഷം കഴുകി വൃത്തിയാക്കി കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക. അതിനു ശേഷം അത് മാറ്റി വയ്ക്കുക. ഇനി ഇതിനായി മസാല തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി എടുക്കുക.

അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക. ശേഷം അര ടീസ്പൂൺ കുരുമുളക് പൊടി എടുക്കാം. അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് ചേർക്കുക. മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. വിനാഗിരി ക്ക് പകരം നാരങ്ങ നീര് ചേർക്കുന്നതും നല്ലതാണ്. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക.

അതിനുശേഷം ഇത് തയ്യാറാക്കിവെച്ച മീനിൽ പുരട്ടി കൊടുക്കുക. ഇനി ഇത് 30 മിനിറ്റ് നേരം റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഈ സമയം കൊണ്ട് പുരട്ടിയ മസാല മീനിൽ നന്നായി പിടിക്കും. അതിനുശേഷം അടുപ്പിലേക്ക് ഒരു പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിക്കുക. ഇതിലേക്ക് 4 കറിവേപ്പില തണ്ട് നീളത്തിൽ വയ്ക്കുക. കറിവേപ്പില വയ്ക്കുമ്പോൾ നല്ലൊരു സ്വാദാവും ലഭിക്കുക.

അതിനുശേഷം മസാല പുരട്ടി വച്ച മീൻ ഇതിലേക്ക് വച്ച് കൊടുക്കുക. മീഡിയം തീയിൽ വെച്ച് മീൻ നന്നായി ഫ്രൈ ചെയ്തെടുക്കണം. ഒരു സൈഡ് ഫ്രൈ ആയി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും ഫ്രൈ ആയ ശേഷം പ്ലേറ്റിലേക്ക് മാറ്റുക. വളരെ ടേസ്റ്റിയും സിമ്പിളും ആയ ഫിഷ് ഫ്രൈ തയ്യാർ.

x