ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം സ്വദിഷ്ടമായ ഒരു അടിപൊളി പുഡിങ്.

പുഡിങ് എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. നമ്മുടെ വീടുകളിൽ വിരുന്നുകാർ വരുമ്പോൾ ഭക്ഷണത്തിനുശേഷം എന്തെങ്കിലും പുഡിങ് ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ ഇന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന വളരെ സോഫ്റ്റ്‌ ആയ ഒരു പുഡിങ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഒരു ബൗളിൽ നാല് ടേബിൾ സ്പൂൺ കോൺഫ്ലവർ എടുക്കുക. അതിനുശേഷം ഇതിലേക്ക് അരക്കപ്പ് പാൽ ചേർക്കുക. ഇനി ഇത് ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഒരു അടുപ്പിൽ ഒരു പാൻ വച്ച് ശേഷം അതിലേക്ക് രണ്ടര കപ്പ് പാൽ ചേർക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക.

ഇനി ഇത് അടുപ്പിൽ വച്ച് ചൂടാക്കി നന്നായി ഇളക്കി കൊടുക്കുക. ആവശ്യമെങ്കിൽ രണ്ട് ടീസ്പൂൺ ബട്ടറും ഇതിലേക്ക് ചേർത്ത് ഇളക്കുക. അതിനുശേഷം നേരത്തെ കലക്കിവെച്ച കോൺഫ്ലോറും പാലും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഇത് ഒന്ന് കുറുകി വരുന്നത് വരെ നന്നായി കൈവിടാതെ ഇളക്കി കൊടുക്കണം.

അതിനു ശേഷം ഇതിലേക്ക് വാനില എസൻസോ അല്ലെങ്കിൽ ഏലയ്ക്കാ പൊടിച്ചതോ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് ഇഷ്ടമുള്ള ഷേപ്പിലുള്ള പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ആവാൻ വെക്കാവുന്നതാണ്. അതിനായി വെക്കുന്ന പാത്രത്തിൽ അൽപം ബട്ടർ പുരട്ടി അതിനുശേഷം ഇതിലേക്ക് ഈ കുറുകി വന്ന മിക്സ് ഒഴിച്ചു കൊടുക്കുക. ഇനി ഇതിന്റെ ചൂട് മാറാനായി 10 മിനിറ്റ് പുറത്തുവച്ച ശേഷം ഫ്രിഡ്ജിൽവച്ച് 3 മുതൽ 4 മണിക്കൂർ വരെ തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് വേണമെങ്കിൽ അൽപം ഡെസിക്കേറ്റഡ് കോക്കനട്ട് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയായ പുഡിങ് ഇപ്പോൾ തയ്യാറായിരിക്കുന്നു. ആവശ്യമെങ്കിൽ കുറച്ച് ചെറി പഴം അലങ്കാരത്തിനായി ഇതിനു മുകളിലായി വെച്ചു കൊടുക്കാവുന്നതാണ്.

x